Breaking NewsFeatured

ദുബായ് വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ

ദുബായ് – ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ദുബായ് കസ്റ്റംസ്​ അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ പിടിച്ചെടുത്തത്​.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​. അനധികൃതമായ ​ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ, ഏലസ്​, ലഘുലേഖകൾ, തുകൽക്കഷ്ണങ്ങൾ തുടങ്ങിയ 120 അനധികൃത അസംസ്‌കൃത വസ്തുക്കളാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലും ദുബായ് വിമാനത്താവളത്തിൽ നിന്ന്​ ഇത്തരം ദുർമന്ത്രവാദ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതോടെ 2019 മുതൽ ദുബൈ വിമാനത്താവളം വഴി കടത്താനുള്ള 22 ശ്രമങ്ങളാണ് ദുബായ് കസ്റ്റംസ്​ അനധികൃതർ തകർത്തത്​ ഒപ്പം 68 കിലോ ദുർമന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

ഇത്തരത്തിൽ പിടിയിലാകുന്നവർക്ക്​ കഠിന തടവും പിഴയുമാണ് ലഭിക്കുക. ഇത്തരത്തിൽ മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന അനധികൃത വസ്തുക്കൾ കൈവശം വെക്കുന്നതിനെ കുറിച്ചും, കൊണ്ടുവരുന്നതിന് കുറിച്ചും ഈ അടുത്തിടെ ദുബായ് അധികാരികൾ യാത്രക്കാർക്ക് കനത്ത താകീത് നൽകിയിരുന്നു. എന്നാൽ ഇപ്രകാരം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് യാത്രക്കാരെ​ ബോധവത്​കരിക്കുവാനും ഇത്തരം പ്രവർത്തികൾ തടയുവാൻ ഉതകുന്ന പരിശലലനം കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ നൽകുന്നുണ്ടെന്നും ദുബൈ കസ്റ്റംസ്​ പാസഞ്ചർ ഓപറേഷൻസ്​ ഡയറക്ടർ ഖാലിദ്​ അഹ്​മദ്​ പറഞ്ഞു.

Shares:

Related Posts

Breaking News

റമദാനിൽ ഭക്ഷണവിതരണം ചെയ്യുന്നതിന് ദുബായിൽ മുൻകൂട്ടി അനുമതി തേടണം

ദുബായ് - റമദാൻ മാസത്തിൽ ദുബായിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ദുബായ് ഇസ്ലാമിക്ക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് അധികൃതർ അറിയിച്ചു. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഭക്ഷണപൊതി
Breaking News

യു എ ഇയിൽ വിവാഹിതരാകണമെങ്കിൽ പരിശോധന നിർബന്ധം; നിയമം 2025 മുതൽ പ്രാബല്യത്തിൽ

അബുദാബി: വിവാഹിതരാകുന്നവർക്ക് 2025 മുതൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. നിർബന്ധിത വിവാഹപൂർവ്വ പരിശോധനയുടെ ഭാഗമായാണ് യുഎയിലെ എല്ലാ പൗരന്മാർക്കും ജനിതക പരിശോധനയും നിർബന്ധമാക്കുന്നത്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ദമ്പതികൾക്ക് വിവാഹപൂർവ്വ വൈദ്യ പരിശോധന നിർബന്ധിതമായിരുന്നുവെങ്കിലും വിവാഹത്തിന് മുൻപായുള്ള ജനിതക പരിശോധന
Breaking News

അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്; യെല്ലോ ബോക്സ് നിയമലംഘനത്തിന് 500 ദിർഹം പിഴ

അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യെല്ലോ ബോക്സ്’ മേഖലകളിൽ വാഹനം നിർത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇന്റർസെക്ഷനുകളിൽ വാഹനങ്ങൾ അനാവശ്യമായി യെല്ലോ ബോക്സിനുള്ളിൽ നിൽക്കുന്നത് ഗതാഗത
Breaking News

മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ ഒ​ന്നാ​മ​ൻ എം.​എ. യൂ​സു​ഫ​ലി

ദുബായ് - വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ചോ​യി​​ത്രാം​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ൽ.​ടി. പ​ഗ​റാ​ണി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ
Leave a Reply

Your email address will not be published. Required fields are marked *