FeaturedGulf

സാങ്കേതിക രംഗത്ത് വിദ്യാർഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ

ദുബായ്: എ ഐ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ ദുബായ് സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ നടത്തി. ദുബായ് സർവകലാശാലാ ക്യംപസിൽ നടന്ന ഫെസ്റ്റിൽ യു.എ.ഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, സ്‌കൂൾ ലീഡർമാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 800ൽ അധികം പേർ പങ്കെടുത്തു. കെജി മുതൽ 12മത് ക്ലാസ് വരെയുള്ള 330-ലധികം വിദ്യാർഥികൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്‌സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ്, വെബ് – മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്‍റ്, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പ്രധാന മേഖലകളിൽ ദിശാ ബോധം നൽകുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു. കുട്ടികളുടെ അറിയാനുള്ള ആഗ്രഹം വളർത്തുക, അവരെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക എന്നിവയിൽ സൈബർ സ്‌ക്വയർ പ്രതിജ്ഞാബദ്ധരാണ് സൈബർ സ്‌ക്വയറിന്‍റെ സി.ഇ.ഒ എൻ‌.പി. ഹാരിസ് പറഞ്ഞു. വിദ്യാർഥികൾക്ക് അതിരുകൾ ഭേദിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും, പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനും പ്രചോദനം നൽകുന്ന ഒരു ഇടമായി ഈ സാങ്കേതിക ഉത്സവ വേദി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് സർവകലാശാല പ്രസിഡന്‍റ് ഡോ. ഈസ മുഹമ്മദ് അൽ ബസ്തകി പരിപാടി ഉദ്ഘാടനം ചെയ്തു. ഇത് വെറുമൊരു മത്സരം മാത്രമല്ല, നമ്മുടെ ഭാവി നേതാക്കൾക്കുള്ള സർഗാത്മക വിജ്ഞാനത്തിന്‍റെയും സാധ്യതയുടെയും ആഘോഷമാണ് ഡോ. അൽ ബസ്തകി അഭിപ്രായപ്പെട്ടു.
ദുബായ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അലവി കുഞ്ഞു പന്തകൻ സ്വാഗതം പറഞ്ഞു. മുബാഷിർ തയ്യിൽ (സീനിയർ ആർക്കിടെക്റ്റ്, എഐ & അനലിറ്റിക്സ് – കോഗ്നിസന്‍റ് യുകെ), ഡോ. നജീബ് മുഹമ്മദ് (ഡയറക്ടർ, അൻസാർ ഇംഗ്ലീഷ് സ്കൂൾ), സുമ പോൾ (അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ) എൻ.പി. ഹാരിസ് (സിഇഒ, സൈബർ സ്ക്വയർ) എന്നിവരുൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും വ്യവസായ പ്രൊഫഷണലുകളും പ്രഭാഷണം നടത്തി.

അജ്‌മാൻ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വൈഗ പ്രവീൺ നയന ടെക് ടോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂളിലെ സെയ്ദ് മുഹമ്മദ് എ.ഐ/റോബോട്ടിക്സ് വിഭാഗത്തിൽ മികച്ച വിജയം നേടി. ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, റാസൽഖൈമയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, കോട്ടക്കലിലെ പീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി. സാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിലും ഡിജിറ്റൽ പഠനത്തിലും മികവ് പുലർത്തുന്ന സ്‌കൂളുകളെയും അധ്യാപകരെയും സൈബർ സ്‌ക്വയർ ടെക് വിഷനറി അവാർഡ്, സ്‌കൂൾ ഓഫ് ടുമാറോ അവാർഡ്, കോഡിങ് & എഐ നാഷണൽ പയനിയർ അവാർഡ് ഇന്ത്യ എന്നിവ നൽകി ആദരിച്ചു. ദുബായ് സർവകലാശാലയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി നടത്തിയത്. മേഖലയിലെ പ്രതിബദ്ധതയുള്ള സ്‌കൂളുകളുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പിന്തുണയും ഫെസ്റ്റിനുണ്ടായിരുന്നു.

വേൾഡ് ഡിജിറ്റൽ ഫെസ്റ്റിന്‍റെ അടുത്ത പതിപ്പ് 2026-ൽ യുഎസ്എയിലെ കേംബ്രിഡ്ജിലെ എംഐടിയിൽ നടത്തുമെന്നും അതേ വർഷം തന്നെ യുഎഇയിൽ മറ്റൊരു രാജ്യാന്തര പരിപാടി സംഘടിപ്പിക്കുമെന്നും സൈബർ സ്‌ക്വയർ അറിയിച്ചു. രണ്ട് പരിപാടികളിലുമായി 1,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.

Shares:

Related Posts

Gulf

ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും, 8.42 ല​ക്ഷം സ്ത്രീ​ക​ളും

ദോ​ഹ - ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​ട​ന്ന​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് മാ​സം അ​വ​സാ​ന​ത്തോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും 8.42 ല​ക്ഷം സ്ത്രീ​ക​ളും എ​ന്ന​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച്
Featured

വായുവിൽ നിന്ന് കുടിവെള്ളം! ഗിന്നസ് റെക്കോർഡുമായി അബുദാബിയിലെ “മാ ഹവ”

അബുദാബി: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാ ഹവ' എന്ന കമ്പനി, അന്തരീക്ഷ വായുവിൽ നിന്ന് കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ വായുവിൽ നിന്ന് 60.75 ക്യൂബിക് മീറ്റർ ശുദ്ധജലം
Breaking News

ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് 2023 ജ​നു​വ​രി ഏ​ഴു​മു​ത​ൽ

ഷാ​ർ​ജ - ഷാ​ർ​ജ​യി​ലെ ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം പ​തി​പ്പിന് 2023​ ജ​നു​വ​രി 7 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,500 അത്‌ലറ്റുകൾ
Gulf

മാസ്ക് നിയത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ. 

അബുദാബി - യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യംചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക്ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി)  ആവശ്യപ്പെട്ടു. എന്നാൽഅബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും. മാസ്ക് ധരിക്കേണ്ടവർ:- കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ്എന്നിവിടങ്ങളിലും മാസ്ക് വേണം. മാസ്ക് വേണ്ട:- പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലുംവിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുപോകുന്നവർ മാസ്ക് ധരിക്കണം ഒപ്പം  യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽധരിക്കാം. അൽഹൊസൻ ആപ്:- അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കണം. ഇത്തിഹാദ് എയർവെയ്സ്:- കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധനവേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർപരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. എമിറേറ്റ്സ് എയർലൈൻ:- ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ, കോവിഡിൽനിന്ന്മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന്കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. സ്കൂൾ:- ഷാർജ സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജസ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇതോടൊപ്പം സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം. ക്വാറന്റീൻ:- കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ നിർബന്ധമായും പരിശോധന നടത്തണം.
Leave a Reply

Your email address will not be published. Required fields are marked *