Breaking NewsFeatured

‘ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ’ രജിസ്ട്രേഷൻ നവംബർ ഒന്നുവരെ മാത്രം ഖത്തർ

ഖത്തർ – ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള ‘ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍’ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രയോജനപ്പെടുത്തിയ സൗകര്യമാണ് ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷന്‍.

ഇതിന്നായി ഖത്തറിലുള്ളവർ അക്കമഡേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് ആതിഥേയാരായി എത്തുന്നവർക്ക് സൗകര്യമൊരുക്കേണ്ടത്. എന്നാൽ ഈ സേവനം ഖത്തർ നവംബര്‍ ഒന്നുവരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് ലോകകപ്പ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പിന്നീട് നവംബര്‍ ഒന്നിനുശേഷം ടിക്കറ്റ് ലഭിക്കുന്നവര്‍ ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി വഴിയോ തേഡ് പാര്‍ട്ടി വഴിയോ താമസം ബുക്ക് ചെയ്യേണ്ടിവരും.

Shares:

Related Posts

Gulf

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നു: ജോസഫ് അന്നംകുട്ടി

ഷാര്‍ജ - സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. എന്ത് പറഞ്ഞാലും വിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും പോവുകയാണ്. റേഡിയോയില്‍
Breaking News

ഷിരൂരിൽ അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുന്റെ മൃതുദേഹാവശിഷ്ടവും

ഷിരൂർ: സിപി 2 കേന്ദ്രീകരിച്ച് ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക്
Gulf

ആസ്റ്റര്‍ ഫാര്‍മസി ഡോ. റെഡ്ഡീസുമായി സഹകരണത്തിലേര്‍പ്പെട്ടു

ദുബായ് - ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും പ്രാപ്യമായതും, ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍
Gulf

ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ തലവൻ ഖത്തറിൽ.

ദോഹ - 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ
Leave a Reply

Your email address will not be published. Required fields are marked *