FeaturedGulf

പുതു ചരിത്രം കുറിക്കാൻ “റാശിദ്​ റോവർ” ഒരുങ്ങിക്കഴിഞ്ഞു.

ദുബായ് – യു.​എ.​ഇ​യു​​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ റാശിദ്​​ റോ​വ​ർ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യകഴിഞ്ഞതായി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. വികക്ഷേപണത്തിന്നു ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അതുകൊണ്ടു തന്നെ ച​ന്ദ്ര​നി​ലെ​ത്തു​ന്ന ആ​ദ്യ അ​റ​ബ്​ രാ​ജ്യ​മെ​ന്ന ച​രി​​ത്രം കുറിക്കാൻ യൂ.എ.ഇക്ക്‌ കയ്യെത്തും ദൂരം മാത്രം.

റാശിദ്​ റോവറിന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രെ​യും സം​ഘാം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും, ഇ​വ​രു​ടെ ചി​ത്രം സ​ഹി​തം അദ്ദേഹം ട്വീ​റ്റ് ചെയ്തിരുന്നത്.

ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നിന്ന് ന​വം​ബ​ർ ഒ​മ്പ​തി​നും 15നും ​ഇ​ട​യി​ലാ​യി​രി​ക്കും റാ​ശി​ദ്​ റോ​വ​റി​ന്‍റെ വി​ക്ഷേ​പ​ണം. ഹ​കു​ട്ടോ-​ആ​ർ മി​ഷ​ൻ-1 എ​ന്ന ജാ​പ്പ​നീ​സ് ലാ​ൻ​ഡ​റി​ലാ​ണ്​ ‘റാ​ശി​ദി​’​നെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ എ​ത്തി​ക്കു​ക. രാ​ജ്യ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​ക്ക് കീ​ഴി​ലെ ആ​ദ്യ ദൗ​ത്യ​മാ​ണി​ത്.

ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്കു​ന്ന വ​യ​ർ​ലെ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​മാ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​ർ റോ​വ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഒപ്പം ച​ന്ദ്ര​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗം പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താനും റോ​വ​ർ ല​ക്ഷ്യ​മി​ടു​ന്നുണ്ട്. ച​ന്ദ്ര​ന്‍റെ ഭൂ​മി​ശാ​സ്ത്രം, പ്രതലത്തിലെ മ​ണ്ണ്, പൊ​ടി​പ​ട​ലം, ഫോ​ട്ടോ ഇ​ല​ക്ട്രോ​ൺ ക​വ​ചം, ച​ന്ദ്ര​നി​ലെ ദി​വ​സം എ​ന്നി​വ ദൗ​ത്യ​ത്തി​ലൂ​ടെ പ​ഠ​ന​വി​ധേ​യ​മാ​ക്കും.

വിക്ഷേപണ ദിവസവും സമയവും കൃ​ത്യ​മായി അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം പ്ര​ഖ്യാ​പി​ക്കും.

Shares:

Related Posts

Business

525 ദശലക്ഷം ദിർഹം – ഡാന്യൂബ് പ്രോപ്പർട്ടീസിന്റെ ഓപ്പൽസ് മൂന്നാമത്തെ പ്രോജക്റ്റ് – ലോഞ്ചിന്റെ ആദ്യ ദിവസം തന്നെ വിറ്റുതീർന്നു.

ദുബായ് - യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഡാന്യൂബ് ഗ്രൂപ് തങ്ങളുടെ ഡ്രീം പ്രൊജെക്ടിൽ ഒന്നായ ഓപ്പൽസിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ്, 525 ദശലക്ഷം ദിർഹം വിൽപ്പന മൂല്യമുള്ള ഇരട്ട-ടവർ റെസിഡൻഷ്യൽ പ്രൊജക്റ്റ് പ്രഖ്യാപന ദിനം തന്നെ ഡിമാൻഡ്
Gulf

ദുബായിലെ ബസ്സപകടം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം നേടികൊടുത്ത്‌ ‘ഫ്രാ​ന്‍ഗ​ള്‍ഫ്’

ദുബായ് - മൂ​ന്ന​ര വ​ര്‍ഷം മു​മ്പ്​ ദുബായിലുണ്ടായ ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന് ദു​ബൈ കോ​ട​തി 50 ല​ക്ഷം ദി​ര്‍ഹം(​ഏ​ക​ദേ​ശം 11.5കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു. 2019 ജൂ​ണി​ലാ​ണ്​ ഒ​മാ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ദുബായ് റാ​ശി​ദി​യ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ
Featured

മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറി ഇനി ഷാർജ പൊലീസ് മേധാവി

ഷാർജ: ഷാർജ പൊലീസ് പുതിയ കമാൻഡ് ഇൻ ചീഫിനെ നിയമിച്ചു. സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ ഷാർജ പൊലീസ്
Leave a Reply

Your email address will not be published. Required fields are marked *