Breaking NewsGulf

നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കാനൊരുങ്ങി ദുബായ് ആർ.ടി.എ

ദുബായ് – ദുബായിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദുബായ് റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി നാ​ല്​ പു​തി​യ ബ​സ്​ റൂ​ട്ടു​ക​ൾ കൂ​ടി തു​റ​ക്കു​വാനൊരുങ്ങുന്നു. ഇതനുസരിച്ചു റൂ​ട്ട്​ 18, 19, എ​ഫ്​ 29, ഡി.​ഡ​ബ്ല്യു.​സി 1 എ​ന്നി​വ​യാ​ണ്​ പു​തി​യ റൂ​ട്ടു​ക​ൾ.

അ​ൽ ന​ഹ്​​ദ 1ൽ​നി​ന്ന്​ ഖി​സൈ​സി​ലേ​ക്കാ​ണ്​ റൂ​ട്ട്​ 19. അ​ൽ ന​ഹ്​​ദ 1ൽ​നി​ന്ന്​ മു​ഹൈ​സി​ന 4ലേ​ക്കാ​ണ്​ റൂ​ട്ട്​ 18 ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ 20 മി​നി​റ്റ്​ ഇ​ട​വേ​ള​യി​ൽ ഈ ​ബ​സും സ​ർ​വി​സ്​ ന​ട​ത്തും. മെ​ട്രോ സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള സ​ർ​വി​സാ​ണ്​ എ​ഫ്​ 29. അ​ൽ​ വാസൽ റോ​ഡി​ൽ നി​ന്ന്​ ഇ​ക്വി​റ്റി മെ​ട്രോ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ 20 മി​നി​റ്റ്​ ഇ​ട​വേ​ള​യി​ൽ ഈ ​ബ​സ്സ് സർവീസ് നടത്തും.

ഇ​ബ്​​നു​ബ​ത്തൂ​ത്ത സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് പുറപ്പെടുന്ന ഡി.​ഡ​ബ്ല്യു.​സി 1 ബ​സ്​ അ​ൽ മ​ക്​​തൂം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​ക്സ്​​പോ 2020 മെ​ട്രോ സ്​​റ്റേ​ഷ​ൻ വ​ഴി​യാ​ണ്​ ഈ ​ബ​സി​ന്‍റെ യാ​ത്ര​യെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കും. എ​ക്സ്​​പോ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​ഞ്ച്​ ദി​ർ​ഹ​മും ഇ​ബ്​​നു​ബ​ത്തൂ​ത്ത​യി​ലേ​ക്ക്​ 7.50 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്. ഡി​സം​ബ​ർ 20 വ​രെ​യാ​യി​രി​ക്കും ഈ ​സ​ർ​വി​സ്.

നിലവിലെ പുതുക്കിയ റൂട്ടുകൾ ഇപ്രകാരം:-

എഫ്​ 10 ബസുകൾ ഇനിമുൽ സഫാരി പാർക്ക്​ വരെ ഓടും – എഫ്​ 20 അൽ സഫ മെട്രോ സ്​റ്റേഷനിലത്തുകയും അൽ വാസൽ റോഡിലൂടെ കടന്നുപോകും – എഫ്​ 30 ദുബൈ സ്​​റ്റുഡിയോ സിറ്റിയിലേക്ക്​ നീട്ടി – എഫ്​ 32 മെഡോണിലേക്ക്​ നീട്ടി – എഫ്​ 50 ഡി.ഐ.പിയിലേക്ക്​ നീട്ടി എങ്കിലും ഖലീജ്​ ടൈംസിലൂടെ പോകും – എഫ്​ 53 ദുബൈ ഇൻഡസ്​ട്രിയിൽ സിറ്റിയിലേക്ക്​ ദീർകിപ്പിച്ചിട്ടുണ്ട് – എഫ്​ 55 എക്സ്​പോ മെട്രോ സ്റ്റേഷൻ വരുടെയും ദീർഗ്ഗിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഈ മാസം 18 മുതൽ ടൈം ടേബിളുകൾ മാറുന്ന റൂട്ടുകൾ:-

11 A, 5, 12, 15, 17, 21, 24, 30, 32C, 44, 50, 55, 61, 63E, 64, 66, 67, 84, 91, 95A, 96, 310, 320, C01, C04, C09, C18, C26, C28, DWC1, E16, E400, E411, F01, F15, F26, F20, F21, F29, F33, F47, F48, J01, N55, X25, X64, X92, and X94. ഇവയാണ്.

Shares:

Related Posts

Breaking News

ദുബായ് ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ മാമാങ്കത്തിന് ഇന്ന് കൊടിയേറും

ദുബായ് - വിനോദസഞ്ചാരികളുടെ പറുദീസയായ ദുബായിലെ ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന 28മ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. 46 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​റ്റു​കൂ​ട്ടാ​ൻ ഇ​ത്ത​വ​ണ ലോ​ക​ക​പ്പ്​ ഫാ​ൻ ഫെ​സ്റ്റും ഒ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​രാ​യ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​
THE MEDIA TOC
Gulf

ബ​സ് യാത്രക്ക് പുതിയ കാർഡുമായി (അ​ല്‍ മ​സ​ര്‍ കാ​ര്‍ഡ്) അജ്‌മാൻ എമിറേറ്റ്.

അജ്‌മാൻ - അ​ജ്മാ​നി​ലെ പൊ​തു​ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​ൻ ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് യാത്രക്കാർക്ക് അ​നു​വ​ദി​ക്കു​ന്ന 'മ​സാ​ർ കാ​ർ​ഡ് 'യാ​ത്രാ​നി​ര​ക്ക് കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ആ​ദ്യ​മാ​യി അ​ജ്മാ​നി​ലെ പൊ​തു ബ​സ് സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യാ​ലും സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യാ​ലും മ​സാ​ർ
Gulf

ജീവിതശൈലികൾ മാറ്റാൻ ഇനി ‘മെ​റ്റാ​വേ​ഴ്സ്’; പുതിയ പദ്ധതിയുമായി ലി​മോ​വേ​ഴ്സ്

ദുബായ് - ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ 'മെ​റ്റാ​വേ​ഴ്സ്' ഉ​പ​യോ​ഗി​ക്കു​ന്ന നിരവധി പ​ദ്ധ​തി​ക​ളു​മാ​യി 'ലി​മോ​വേ​ഴ്സ്' എ​ന്ന മലയാളി നേതൃത്വത്തിലുള്ള ക​മ്പ​നി. മനുഷ്യരാശിയുടെ ആരോഗ്യരംഗത്തെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വെർച്വൽ ലോകമെന്ന നിലയിൽ ഇന്റർനെറ്റിന്റെ സാങ്കൽപ്പിക ലോകമായ മെറ്റാവേർസ്
Business

അനേകം പുതുമകളോടെ ‘മാര്‍ക്ക് ആന്റ് സേവ്’ അജ്മാനില്‍ പ്രവർത്തനം ആരംഭിച്ചു

ദുബായ്: വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ വാല്യൂ റീട്ടെയില്‍ സംരംഭമായ മാര്‍ക്ക് ആന്റ് സേവ് പുതിയ ബ്രാഞ്ചിന് അജ്മാനില്‍ തുടക്കം കുറിച്ചു. ഗള്‍ഫ് മേഖലയിലെ 12 മത് പുതിയ ഔട്ട്‌ലെറ്റ് അജ്മാനിലെ അല്‍ റാഷിദിയ 3 ലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
Leave a Reply

Your email address will not be published. Required fields are marked *