Breaking NewsFeatured

രൂപയുടെ മൂല്യം ഇടിയുന്നു; പ്രതീക്ഷയോടെ നേട്ടം കാത്ത് പ്രവാസിസമൂഹം

ദുബായ്: അന്താരാഷ്ട്ര വാണിജ്യ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യുഎഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികളിൽ വിനിമയ നിരക്കുകൾ ശക്തമായി വർധിച്ചു. ബുധനാഴ്‌ച വൈകിട്ട് വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഒരു ദിർഹത്തിനുള്ള രൂപ നിരക്ക് ₹23.89 ആയി രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഇത് ₹23.56 ആയിരുന്നെങ്കിലും ബുധനാഴ്ച രാവിലെയോടെ വീണ്ടും ₹23.89 ആയി ഉയർന്നു. ബുധനാഴ്‌ച രൂപയുടെ മൂല്യം 24 പൈസ ഇടിഞ്ഞ് 87.15ൽ എത്തിയത്, മാർച്ചിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ദുർബലമായ നിലയായിരുന്നു. എന്നാൽ ഗൾഫ് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഇത് നേട്ടമായി മാറി.

യു.എ.ഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡി-യിലെ വിനിമയ നിരക്കുകളും ഇതേ നിലയിലായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണിതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ്. ഡോളറിന്റെ താങ്ങിയ നിലയും ഉയർന്ന പലിശനിരക്കിന്റെ സാധ്യതയും രൂപയുടെ ദുർബലതയ്ക്ക് കാരണം ആയി. കൂടാതെ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ചില പ്രസ്താവനകളും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലകളിലെ ഉയർച്ചയും വിപണിയിൽ ആശങ്കയുണ്ടാക്കി.

എന്നാൽ കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ കറൻസികൾക്കും ബുധനാഴ്‌ച ഉയർന്ന വിനിമയ നിരക്കുകൾ രേഖപ്പെടുത്തി. ഈ അവസരം പ്രയോജനപ്പെടുത്തി നിരവധി പ്രവാസികൾ ബാങ്കിങ് ആപ്പുകളും എക്‌സ്‌ചേഞ്ച് സംവിധാനങ്ങളും വഴി രാജ്യത്തേക്ക് പണം അയക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്‌സ്‌ചേഞ്ച് നിരക്കുകൾക്ക് കുറച്ച് താഴെയായിരുന്നെങ്കിലും, എപ്ലിക്കേഷനുകളിലൂടെയുള്ള നിരക്കുകൾ കൂടുതൽ ലാഭകരമായിരുന്നു.

Shares:

Related Posts

Breaking News

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നന്‍ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ
Business

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു

ദുബായ്: കർണാടക സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ്
Business

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

ഷാർജ: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ പ്രവർത്തനം തുടങ്ങും. ഇതിന്‍റെ ഭാഗമായി 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണത്തിന്‍റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും. ആകർഷണീയവും
News Kerala/India

ജാർഖണ്ഡ് മന്ത്രിയുടെ വീട്ടുജോലിക്കാരനിൽ നിന്ന് കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 25 കോടി രൂപ.

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച രാവിലെ നടത്തിയ റെയ്‌ഡുകളിൽ 25 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നാണ് പണം
Leave a Reply

Your email address will not be published. Required fields are marked *