FeaturedSaudi Arabia

രക്ഷാപ്രവർത്തനങ്ങൾക്കായി എഐ ഡ്രോൺ പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന എഐ ഡ്രോൺ സൗദി ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ചു. റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സിറ്റി സ്കേപ് 2024 മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസാണ് ഡ്രോൺ പ്രദർശിപ്പിച്ചത്. നിർമിതബുദ്ധിയിലാണ് ഇത് പ്രവർത്തിക്കുന്നത്.

ക്യാമറ, തെർമൽ, മോഷൻ സെൻസറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 30 കി.മീ ഉയരത്തിൽ പറക്കാൻ സാധിക്കും. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനും, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് ഭക്ഷണവും മരുന്നും അടിയന്തര സേവനങ്ങളെത്തിക്കാനും ഇവ ഉപയോഗിക്കാനാകും.

മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സിറ്റി സ്കേപ് 2024 മേളയുടെ സംഘാടകർ. പവലിയനിലെ സന്ദർശകർക്ക് ഡ്രോണിന്റെ പ്രവർത്തന രീതിയെക്കുറിച്ച് സിവിൽ ഡിഫൻസ് വിശദീകരിച്ചു.

Shares:

Related Posts

Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ
Breaking News

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർധഖ്യസാഹചമാർന്ന രോഗങ്ങളെ തുടർന്ന്ദീർഘനാളായി ചികിത്സയിലായിരുന്നു.
Breaking News

ആഗസ്റ്റിൽ അൽ നിയാദി ഭൂ​മി​യി​ലേ​ക്ക്​ മ​ട​ങ്ങുമെന്ന്​ നാസ

ദുബായ് - ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്ന യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ നാ​സ. ആ​റു​​മാ​സ​ത്തോ​ളം നി​ല​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ മൂ​ന്നു​ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം അ​ൽ നി​യാ​ദി ഭൂ​മി​യി​ലേ​ക്ക്​ മ​ട​ങ്ങു​ക. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ
Leave a Reply

Your email address will not be published. Required fields are marked *