FeaturedGulf

ഷാർജ പുസ്തകോത്സവം; നവംബർ രണ്ടിന് തിരിതെളിയും.

ഷാർജ – ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ‘ഷാർജ പുസ്തകോത്സവം’ ഇത്തവണ ഷാർജ എക്സ്​പോ സെന്‍ററിൽ നവംബർ രണ്ട്​ മുതൽ 13 വരെയാണ് നടത്തുക. ലോകത്തിലെ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.

ഇറ്റലിയാണ് ഈ വർഷത്തെ​ അതിഥി രാജ്യം. ഇതോടൊപ്പം ഏറ്റവും കൂടുതൽ പ്രസാധകർ പ​ങ്കെടുത്ത പുസ്​തകോത്സവമാകാനൊരുങ്ങുകയാണ്​ 41മത് എഡിഷൻ ഷാർജ പുസ്തകോത്സവം. ഈ സീസണിൽ ആറ്​ പുതിയ ​പരിപാടികളുണ്ടാകുമെന്നും ഷാർജ ബുക്ക്​ അതോറിറ്റി ചെയർമാനും ഷാർജ ബ്രോഡ്​കാസ്റ്റിങ്​ അതോറിറ്റി ഡയറക്ടർ ജനറലുമായ അഹ്​മദ്​ ബിൻ റക്കാദ്​ അൽ അമീരി പറഞ്ഞു.

‘വാക്ക്​ പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​ ഈവർഷത്തെ പുസ്തകോത്സവം അരങ്ങേറുന്നത്. പത്ത്​ രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കും. മേളയിൽ സംഘടിപ്പിക്കുന്ന 1047 പരിപാടികൾക്ക്​ 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 1298 അറബ്​ പ്രസാധകർക്ക്​ പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പ​ങ്കെടുക്കും. മേളയിൽ 15 ലക്ഷം പുസ്തങ്ങളുണ്ടാവും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്​, 339 പേർ. ഈജിപ്​ത്​ 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ്​ അറബ്​ ലോകത്ത്​ നിന്നുള്ള പ്രസാധകരുടെ എണ്ണം. ഇത്തവണ അറബ്​ ലോകത്തിന്‍റെ പുറത്ത്​ നിന്ന്​ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത്​ ഇന്ത്യയിൽ നിന്നാണ്​, 112. യു.കെയിൽ നിന്ന്​ 61 ​പേരും, ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്​, അയർലൻഡ്​, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്​, ഹംഗറി എന്നീ രാജ്യങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും.

ഈ ​വ​ർ​ഷ​ത്തെ ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വ്​ യു.​പി സ്വ​ദേ​ശി​നി​യാ​ ഗീ​താ​ഞ്ജ​ലി ശ്രീ​യാ​ണ് (ഗീ​താ​ഞ്ജ​ലി പാ​ണ്ഡെ)​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​ൽ പ്ര​ധാ​നി. 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച രേ​ത്​ സ​മാ​ധി എ​ന്ന നോ​വ​ലി​നാ​ണ്​ ഈ ​വ​ർ​ഷം ബു​ക്ക​ർ പ്രൈ​സ്​ ല​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ച അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ദീ​പ​ക്​ ചോ​പ്ര​യാ​ണ്​ മ​റ്റൊ​രു ഇ​ന്ത്യ​ൻ നിറസാ​ന്നി​ധ്യം. പ​ഞ്ചാ​ബി​ൽ ജ​നി​ച്ച്​ കാ​ന​ഡ​യി​ലേ​ക്കു​ ചേ​ക്കേ​റി​യ രൂ​പി കൗ​റും പു​സ്ത​ക​മേ​ള​യി​ൽ അ​തി​ഥി​യാ​യെ​ത്തും.

ഇങ്ങനെ ഒട്ടനവധി പരിപാടികളാണ് ഇത്തവണ ഷാർജ പുസ്തകോത്സത്തിൽ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് വാർത്താസമ്മേളനത്തിൽ അധികൃതർ വ്യകതമാക്കി.

Shares:

Related Posts

Featured

ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ

ദുബായ്: ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും അറിയപ്പെടുക. ഷെയ്ഖ് സായിദ്
Gulf

അടൂർ ഗോപാലകൃഷ്ണൻ നയിക്കുന്ന സാഹിത്യ സാംസ്‌കാരിക സംവാദം

വേൾഡ് മലയാളീ കൗൺസിൽ നേതൃത്വം നൽകുന്ന WMC സർഗ്ഗസംഗമം-2022 ഡിസംബർ 2 നു രാവിലെ 9.30am മുതൽ നടക്കുന്നു. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ചു ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ "രാഷ്ട്രീയ സാമൂഹിക
Breaking News

120 ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്​ ഇന്ന്​ കൊടിയേറും

അബൂദബി - അബൂദബിയുടെ സാംസ്കാരിക പൈതൃക ഉത്സവമായ ശൈഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബൂദബി അല്‍ വത്ബയില്‍ കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഈ വര്ഷം 750 ഇന പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ മറ്റു പരിപാടികളും ഫെസ്റ്റിവലിൽ
Featured

രക്ഷാപ്രവർത്തനങ്ങൾക്കായി എഐ ഡ്രോൺ പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന എഐ ഡ്രോൺ സൗദി ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ചു. റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സിറ്റി സ്കേപ് 2024 മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസാണ്
Leave a Reply

Your email address will not be published. Required fields are marked *