Breaking NewsGulf

ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലേക്ക്; ഷാ​ർ​ജ​യി​ൽ സെ​ൻ​സ​സ്

ഷാർജ – പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ വീടുകളിലെത്തുക. ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നവംബർ 20 വരെ ഒരുമാസമാണ് ഷാർജയിൽ ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപ്പ് നടക്കുക.

ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിന്‍റെ കീഴിൽ പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് തിരിച്ചറിയൽ രേഖയും മേൽവസ്ത്രങ്ങളും ധരിച്ച ഉദ്യോഗസ്ഥർ ഓരോ വീട്ടിലും സ്ഥാപനങ്ങളിലുത്തുക. അവരുടെ പ്രായം, ഗൃഹനാഥന്‍റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തിൽനിന്ന് ശേഖരിക്കുക. ഒപ്പം സ്വയം പൂരിപ്പിക്കേണ്ട ഫോമുകൾ ഏതുഭാഷയിൽ വേണമെന്ന വിവരവും ഉദ്യോഗസ്ഥർ ആരായും

താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. കെട്ടിടം താമസത്തിനുള്ളതാണോ, നിലകളുടെ എണ്ണം, മുറികളുടെ എണ്ണം, പ്രവേശന കവാടങ്ങളുടെ എണ്ണം, വാണിജ്യ ആവശ്യത്തിനുള്ളതാണോ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക. സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

180 ലേറെ രാജ്യക്കാർ താമസിക്കുന്ന ഷാർജയിൽ സെൻസസിന്റെ അടുത്ത ഘട്ടത്തിൽ അറബിക്കും ഇംഗ്ലീഷിനും പുറമെ, ഓരോരുത്തരും സംസാരിക്കുന്ന ഭാഷയിൽ തന്നെ ഫോറം ഓരോരുത്തരും സ്വയം ഫോറം പൂരിപ്പിച്ച് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതർ പറഞ്ഞു.

കണക്കെടുപ്പ് ഫലം അടുത്ത മാർച്ചിലാണ് ഭരണാധികാരിക്ക് സമർപ്പിക്കുക.ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യാൻ സെൻസസിലെ വിവരങ്ങൾ സുപ്രധാനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Shares:

Related Posts

Business

മൊത്ത വ്യാപാര മേഖലയിലെ അന്വർത്ഥ നാമധേയം ‘ബി​സ്മി’ സേവനം ഇനി ദുബായ് സൂ​ഖ് അ​ല്‍ മ​ര്‍ഫ​യി​ലും

ദുബായ് - അ​തി​വേ​ഗം വ​ള​രു​ന്ന എ​ഫ്.​എം.​സി.​ജി ക​മ്പ​നി​യാ​യ ബി​സ്മി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ള്‍സെ​യി​ല്‍ സ്‌​റ്റോ​ര്‍ തു​റ​ന്നു. ബിസ്മി ഹോൾസെയിൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് ദുബായ് ദേര സൂക്ക് അൽ മർഫയിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ബിസിനസ്
Entertainment

ജെ.എസ്​.കെ സിനിമ സെൻസറിങ് വിവാദത്തിൽ കേന്ദ്രമന്ത്രി അധികാരം ഉപയോഗിച്ചിട്ടില്ല – നടൻ സുരേഷ് ഗോപി

ദുബായ്: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്​സസ്​ സ്​റ്റേറ്റ്​ ഓഫ്​ കേരള (ജെ.എസ്​.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ്​ ഗോപി. സിനിമ റിലീസുമായി ബന്ധപ്പെട്ട്​ യു.എ.ഇയിൽ നടത്തിയ
Entertainment

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: - യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ
Breaking News

റിയാദിൽ കാറുകൾ കൂട്ടിയിടിച്ച്​ ഹൈദരാബാദ്​, രാജസ്ഥാൻ സ്വദേശികളായ കുടുബങ്ങളിലെ ചെറിയ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

റിയാദ് - ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട്​ ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന്​ സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച്​​ ചെറിയ കുട്ടികളടക്കം അഞ്ച് മരണം. ഒരാൾക്ക്​ ഗുരുതര പരിക്ക്​. വ്യാഴാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്​മദ് അബ്​ദുറഷീദി​െൻറ ഭാര്യ
Leave a Reply

Your email address will not be published. Required fields are marked *