FeaturedGulf

ശൈഖ് മൻസൂർ യു.എ.ഇ വൈസ് പ്രസിഡന്‍റ്, ശൈഖ് ഖാലിദ് അബൂദബി കിരീടാവകാശി

അബൂദബി – യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ വൈസ് പ്രസിഡന്‍റായി നിയമിച്ചു. യു.എ.ഇ വാർത്ത ഏജൻസിയായ ‘വാം’ ആണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും എന്ന പദവിയിൽ തുടരും. ഇതിനൊപ്പമാണ് ശൈഖ് മൻസൂറിനും ചുമതല നൽകിയത്. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അബൂദാബി കിരീടാവകാശിയായും പ്രഖ്യാപിച്ചു.

ശൈഖ് തഹ്നൂൻ ബിൻ സായിദിനെയും ശൈഖ് ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖാലിദ് ശൈഖ് മുഹമ്മദിന്‍റെ മകനാണ്. ശൈഖ് മൻസൂർ, ശൈഖ് തഹ്നൂൻ, ശൈഖ് ഹസ്സ എന്നിവർ സഹോദരങ്ങളും യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെ പുത്രൻമാരുമാണ്.

Shares:

Related Posts

Business

സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്‌സ് ആപ്പ് പ്രവർത്തനം ആരംഭിച്ചു

ഷാർജ: സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത മാംസ് & വൈഫ്‌സ് അപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ , സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ
Breaking News

കഴിഞ്ഞ വർഷം 2022ൽ റാക് പൊലീസ് വ്യോമയാന വിഭാഗം 88 രക്ഷാദൗത്യം നടത്തി

റാ​സ​ല്‍ഖൈ​മ - പോ​യ​വ​ര്‍ഷം 2022 വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 88 ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട​താ​യി റാ​ക് പൊ​ലീ​സ് വ്യോ​മ​യാ​ന വ​കു​പ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) ​അ​പേ​ക്ഷി​ച്ച് 2022ല്‍ ​കൂ​ടു​ത​ല്‍ ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഏ​വി​യേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ നേ​തൃ​ത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പ​ർ​വ​ത​നി​ര​ക​ളി​ല്‍ മറ്റും
Business

ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോറുമായി മാർക്ക് ആൻഡ് സേവ്; യു.എ.ഇയിൽ 10മത്തെ ശാഖ

ദുബായ്: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോർ തുറക്കുന്നു. മേയ് 11 തിങ്കളാഴ്ചയാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം. ജി.സി.സിയിലെ 23-ാമത്തെയും യു.എ.ഇയിലെ 10-ാമത്തെയും സ്റ്റോറായ ഇത്, ബ്രാൻഡിന്റെ മേഖലാ വികസന
Leave a Reply

Your email address will not be published. Required fields are marked *