Breaking NewsFeatured

ചരിത്രം കുറിക്കാൻ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​; ബ​ഹി​രാ​കാ​ശ ദൗ​ത്യം ഫെ​ബ്രു​വ​രി മു​ത​ൽ

ദുബായ് – ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ അ​മേ​രി​ക്ക​ൻ, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക്​ ഒ​പ്പം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ന് പു​റ​പ്പെ​ടു​മെ​ന്ന്​ ‘നാ​സ’ അ​റി​യി​ച്ചു. ഇതിന്നായി സ്‌​പേ​സ് എ​ക്‌​സ് ഫാ​ൽ​ക്ക​ൺ-9 എന്ന റോ​ക്ക​റ്റാ​ണ്​ ‘ഡ്രാ​ഗ​ൺ ക്രൂ’ ​ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് എ​ത്തി​ക്കു​ക. യു.​എ​സി​ലെ ഫ്ലോ​റി​ഡ കെ​ന്ന​ഡി സ്‌​പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് സ്‌​പേ​സ് എ​ക്‌​സ് റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ക്കു​ന്ന​ത്.

2019ൽ ​ഹ​സ്സ അ​ൽ മ​ൻ​സൂ​രി എ​ട്ട് ദി​വ​സം ചെ​ല​വ​ഴി​ച്ച​താ​ണ്​ യു.​എ.​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര. രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ദൗ​ത്യ​ത്തി​നാ​ണ്​ നി​യാ​ദി ത​യാ​റെ​ടു​ക്കു​ന്ന​ത്. നി​യാ​ദി അ​ട​ക്ക​മു​ള്ള സം​ഘം ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നാ​ൽ മൈ​ക്രോ​ഗ്രാ​വി​റ്റി ല​ബോ​റ​ട്ട​റി​യി​ലെ ശാ​സ്ത്ര പ​ര്യ​വേ​ക്ഷ​ണ​ത്തി​നാ​യി ഒ​ക്ടോ​ബ​റി​ൽ സ്റ്റേ​ഷ​നി​​ലെ​ത്തി​യ അം​ഗ​ങ്ങ​ൾ മ​ട​ങ്ങു​മെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി.

യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്‌​പേ​സ് സെ​ന്‍റ​ർ യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ആ​ക്‌​സി​യം സ്‌​പേ​സ് എ​ന്ന ക​മ്പ​നി​യു​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഒ​പ്പി​ട്ട ക​രാ​റ​നു​സ​രി​ച്ചാ​ണ്​ യാ​ത്ര​ക്ക്​ സൗ​ക​ര്യ​മൊ​രു​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം, ഹൂ​സ്റ്റ​ണി​ലെ ജോ​ൺ​സ​ൺ സ്‌​പേ​സ് സെ​ന്‍റ​റി​ൽ ദൗ​ത്യ​ത്തി​ന് ത​യാ​റെ​ടു​ത്തു​വ​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്‌​പേ​സ് എ​ക്‌​സി​ന്‍റെ ആ​സ്ഥാ​നം, ഫ്ലോ​റി​ഡ​യി​ലെ വി​ക്ഷേ​പ​ണ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യാ​ദി സ​മ​യം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്ത്​ ര​ണ്ട് സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രും അ​വി​ടെ​യെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​റ​ബ് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ ഒ​രു​മി​ച്ച് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തു​ന്ന ആ​ദ്യ സ​ന്ദ​ർ​ഭ​മാ​യി​രി​ക്കു​മ​ത്. അ​ടു​ത്ത വ​ർ​ഷം മേ​യി​ലാ​ണ്​ സൗ​ദി​യി​ൽ​നി​ന്ന്​ സ്ത്രീ​യ​ട​ക്കം ര​ണ്ടു​പേ​ർ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ പു​റ​പ്പെ​ടു​ന്ന​ത്.

Shares:

Related Posts

Gulf

സൂപ്പർകാർ ബ്ലോണ്ടിയെ ഇനി വാന്റേജ് ഇന്റർനാഷണൽ ബ്രാൻഡ് അംബാസഡർ

ദുബായ് - കൈമൻ ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര മൾട്ടി അസറ്റ് ബ്രോക്കറേജ്‌ സ്ഥാപനമായ വാന്റേജ് ഇന്റർനാഷണൽ, സൂപ്പർ കാർ ബ്ലോണ്ടി എന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധയായ അലക്സാണ്ട്ര മേരി ഹിർഷിയെ തിരഞ്ഞെടുത്തു. ഒരു ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനവും ഒരു സാമൂഹ്യ
Breaking News

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

മസ്കത്ത്‌ - ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട്
Breaking News

നൂതന സ്മാ​ർ​ട്ട്​ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം; ദു​ബൈ റോ​ഡു​ക​ളി​ൽ യാ​ത്രാ​വേ​ഗം കൂ​ടി

ദുബായ് - റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) പുതുതായി ന​വീ​ന ഡി​ജി​റ്റ​ൽ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ റോ​ഡ്​ യാ​ത്രാ​വേ​ഗം 20 ശ​ത​മാ​നം വ​ർ​ധി​ച്ചതായും, ആ​ർ.​ടി.​എ​യു​ടെ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ്(​ഐ.​ടി.​എ​സ്) എ​ന്ന സം​വി​ധാ​ന​മാ​ണ്​ നി​രീ​ക്ഷ​ണം 63 ശ​ത​മാ​നം മെ​ച്ച​പ്പെടുത്തി യാ​ത്രാ​സ​മ​യം കു​റ​ക്കാ​നും സ​ഹാ​യി​ച്ച​തായും.
Breaking News

ഷാർജ പൈതൃകദിനങ്ങൾ നെഞ്ചിലേറ്റിയതു നാലു ലക്ഷം സന്ദർശകർ

ഷാ​ർ​ജ - 2023 ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ച ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് നാ​ലു ല​ക്ഷം പേരാണ് കാ​ണാ​നെ​ത്തി​യ​ത്​. ‘പൈ​തൃ​ക​വും സ​ർ​ഗാ​ത്മ​ക​ത​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സ​മാ​പ​ന​മാ​യ​ത്. ഷാ​ർ​ജ​യി​ലെ
Leave a Reply

Your email address will not be published. Required fields are marked *