ഫുജൈറ – മസാഫിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് ഇമാറാത്തികൾ മരിച്ചു.19കാരനായ യുവാവും 28കാരിയായ യുവതിയുമാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മസാഫി റൗണ്ട് എബൗട്ടിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫുജൈറയിലെ റോഡ് ഗതാഗത-പരിശോധന വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു. ഒറ്റവരി പാതയിൽ ഒരു കാർ മറ്റൊരു കാറിനെ തെറ്റായ രീതിയിൽ മറികടക്കാൻ ശ്രമിക്കവെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണമായും തകർന്നു. ട്രാഫിക് പൊലീസും ആംബുലൻസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
- Home
- Breaking News
- ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾ മരിച്ചു
ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾ മരിച്ചു
Related Posts
ദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു.ഇതോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് UAEൽ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിലും ഷാർജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും
ദുബായ് - അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഒന്നാമനായി ഇടം പിടിച്ചു. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട് ഇരട്ടിയാക്കിയാണ് (15,000
DUBAI - KAOUN International and dmg events, organizers of THE SAUDI FOOD SHOW announced today that the 2023 launch edition has sold out this week during GULFOOD, four months before
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നന്‍ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ





