Breaking NewsFeatured

യു. എ. ഇ പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നു: ഒരുക്കങ്ങൾ പൂർത്തിയായതായി ജി ഡി ആർ എഫ് എ

ദുബായ് : യു. എ. ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ എല്ലാം ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദുബായ് എമിറേറ്റ്സിൽ
പൂർത്തിയായി എന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി

രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പൊതുമാപ്പ്.യുഎഇയുടെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സംരംഭം നടപ്പിലാക്കാൻ ജി ഡി ആർ എഫ് എ ദുബായ് പൂർണ്ണമായും തയ്യാറാണെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ, ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു

അതിനിടയിൽ പൊതുമാപ്പ് ഉപയോക്താക്കൾക്ക് സേവനങ്ങൾക്കായി ദുബായിലെ 86 ആമർ സെന്ററുകളെയും അൽ അവീറിലുള്ള ജിഡിആർ എഫ്എ- യുടെ പൊതുമാപ്പ് കേന്ദ്രത്തെയും സമീപിക്കാമെന്ന് ജി ഡി ആർ എഫ് എ യുടെ നിയമലംഘകാരായ വിദേശികളുടെ ഫോളോ അപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു.രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും അമർ സെൻ്ററുകൾ കൈകാര്യം ചെയ്യുമെന്നും ബയോമെട്രിക് ഫിംഗർ പ്രിന്റ് (“എമിറേറ്റ്സ് ഐഡി ഉടമകൾ”) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകുമെന്നും അൽ അവീർ സെൻ്റർ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട്പാസ് പെർമിറ്റും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഡിആർഎഫ്എ ടീമുകൾ ഉപഭോക്തൃ നടപടിക്രമങ്ങൾ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുമെന്നും പ്രക്രിയ എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അൽ ഖംസി അഭിപ്രായപ്പെട്ടു. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ വിവരങ്ങൾ തേടാവൂ എന്നും, കിംവദന്തികളെ ആശ്രയിക്കരുതെന്നും ജി ഡി ആർ എഫ് എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങൾക്കും 24/7 പ്രവർത്തിക്കുന്ന 8005111 എന്ന കോൾ സെന്ററിലേക്ക് വിളിക്കാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു

Shares:

Related Posts

Breaking News

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്
Gulf

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ഊര്‍ജ്ജമെന്ന് ഉഷാ ഉതുപ്പ്

ഷാര്‍ജ - സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ
Breaking News

ആഗോള ജൈവ,പ്രകൃതി ഉത്പന്ന പ്രദർശനത്തിന് ഉജ്വല തുടക്കം

ദുബായ്: ആഗോള ജൈവ ഉത്പ്പന്ന പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കും .മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്‌ട് എക്‌സ്‌പോയുടെ 22-ാമത് പതിപ്പാണിത് .ലോകമെമ്പാടുമുള്ള മികച്ച ജൈവ , പ്രകൃതിദത്ത ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നു.
Breaking News

ദുബായിൽ ഗോൾഡൻ വിസയ്ക്ക് വൻ തിരക്ക്; അഞ്ച് വർഷത്തിനിടെ ലക്ഷകണക്കിനാൾക്കാർക്കു അംഗീകാരം

ദുബായ്: ദുബായിലെ ഗോൾഡൻ വിസയും കുടുംബ റസിഡൻസ് വിസയും നേടുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ വർധനവുണ്ടായതായി താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. 2021 മുതൽ 2026-ലെ ആദ്യ പാദം വരെയുള്ള കാലയളവിൽ മാത്രം 3,74,679 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ
Leave a Reply

Your email address will not be published. Required fields are marked *