Breaking NewsFeatured

രാ​ജ്യം ശൈ​ഖ്​ സാ​യി​ദി​നെ അനുസ്​​മ​രി​ച്ചു ഒപ്പം ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ രാ​ഷ്ട്ര​പി​താ​വി​നെ ഓ​ർ​ത്ത്​ അ​ൽ നി​യാ​ദി

ദുബായ് – യു.​എ.​ഇ​യുടെ രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നെ അനുസ്മ​രി​ച്ച്​ രാ​ജ്യം. റ​മ​ദാ​ൻ 19ലെ ​ഓ​ർ​മ​ദി​നം സാ​യി​ദ്​ ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യാ​ണ്​ പു​തു​ക്കി​യ​ത്. യു.​എ.​ഇ​യുടെ രൂപീകരണത്തിനും മുന്നോട്ടുള്ള അത്യപൂർവമായ കുതിപ്പിനും നേതൃത്വവും രേഖകളും സ​ജ്ജ​മാ​ക്കു​ന്ന​തി​ലും നി​സ്തു​ല പ​ങ്കു​വ​ഹി​ച്ച ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ന്റെ നിസ്തുല സേവനങ്ങളും മറ്റും രാജ്യത്തിലെ ഓരോ പൗരനും ഓർത്തെടുത്തു.

ശൈ​ഖ്​ സാ​യി​ദി​ന്‍റെ മൂ​ല്യ​ങ്ങ​ൾ രാ​ജ്യ​ത്തെ എ​ല്ലാ​ക്കാ​ല​വും മു​ന്നോ​ട്ടു ന​യി​ക്കു​മെ​ന്ന്​ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ച അ​നു​സ്മ​ര​ണ​ത്തി​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദാ​ര്യ​വും അ​നു​ക​മ്പ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ക​യും യു.​എ.​ഇ​യു​ടെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ യു.​എ.​ഇ​യു​ടെ പ​താ​ക​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ്​ അ​നു​സ്മ​ര​ണ​ക്കു​റി​പ്പ്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്. ദയ, നിശ്ചയദാർഢ്യം, അഭിലാഷം എന്നിവയ്ക്കുള്ള അഭിനിവേശം നമ്മിൽ വേരൂന്നിയ ആ മനുഷ്യന്റെ സ്മരണയ്ക്കായി, ഞാൻ അഭിമാനപൂർവ്വം യുഎഇയുടെ പതാക, ബഹിരാകാശത്ത് നിന്ന് സമർപ്പിക്കുന്നു. ഒപ്പം ഈ സായിദ് മാനുഷിക ദിനത്തിൽ, നമ്മുടെ സ്ഥാപക പിതാവും നേതാവുമായ ഷെയ്ഖ് സായിദിന്റെ പൈതൃകം ഓർക്കുന്നതിൽ ഞാൻ വിനീതനാണ് എന്നാണ് അ​ൽ നി​യാ​ദി തന്റെ ട്വിറ്ററിൽ കുറിച്ചത്.

ഓരോ എമിറേറ്റിലെയും ഭരണാധികാരികൾ രാഷ്ട്രപിതാവിന് ആശംസാകാർപ്പിച്ചു. ശൈ​ഖ് സാ​യി​ദ് ദാ​ന​ത്തി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്നു​വെ​ന്ന്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ശൈ​ഖ്​ സാ​യി​ദ് എ​ന്നും യു.​എ.​ഇ ജ​ന​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന മാ​തൃ​ക നേ​താ​വാ​യി നി​ല​കൊ​ള്ളു​മെ​ന്ന്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

യു.എ.ഇ ശൈ​ഖ്​ സാ​യി​ദി​നെ അനുസ്​​മ​രി​ക്കുന്നതോടൊപ്പം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ൾ​ക്കും തു​ട​ക്കം​കു​റി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അതേദിവസം എ​മി​റേ​റ്റ്‌​സ് വാ​ട്ട​ർ ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​സി​റ്റി ക​മ്പ​നി (ഇ.​ഡ​ബ്ല്യു.​ഇ.​സി) എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് 2,000 പേ​ർ​ക്ക്​ ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തിരുന്നു.

Shares:

Related Posts

Breaking News

2050-ൽ ദുബായ് പൊതുഗതാഗതം കാർബൺ ബഹിർഗമന രഹിതമാകും

ദുബായ് - പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച്‌ കൊണ്ട് 2050ൽ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബായ് ഒരുങ്ങുന്നു. വരും കാലത്തെ നല്ല ഭാവിക്കുവേണ്ടി നടപ്പാക്കുന്നവ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് സുസ്ഥിരതയുടെ മേഖലയിൽ ഇത്തരം ഒരു മാതൃക എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന്
Business

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം
Breaking News

അബുദാബിയിൽ പിഴയിളവ്‌; ഇളവുകൾ ഏറെ

അബുദാബി - നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.
Leave a Reply

Your email address will not be published. Required fields are marked *