FeaturedGulf

യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​ൽ ന​ഹ്​​ദി എ​ക്​​സ്​​ചേ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ്​ പി​ൻ​വ​ലി​ച്ചു

ദുബായ്: ദുബായിലെ പണമിടപാട് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചിരിക്കുന്ന അൽ നഹ്‌ദി എക്‌സ്‌ചേഞ്ചിന്റെ നിലവിലെ പ്രവർത്തന ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. സെൻട്രൽ ബാങ്ക് അനുവദിച്ച നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നതായി സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച കുറിപ്പിൽ ബന്ധപ്പെട്ടവർ അറിയിച്ചു.

തുടർന്ന്, അൽ നഹ്‌ദി എക്‌സ്‌ചേഞ്ചിന്റെ പേരും ദുബായ് സെൻട്രൽ ബാങ്കിന്റെ കീഴിലുള്ള രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ സമൂഹത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി സ്വീകരിക്കുന്ന നിയമ-നിയന്ത്രണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടികൾ ഉണ്ടാകുന്നത്.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും, അവരുടെ ഉടമകളും നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഉറപ്പു വരുത്തേണ്ടതുണ്ടെന്നത് റഗുലേറ്റർ നടത്തിയ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ അൽ നഹ്‌ദി എക്‌സ്‌ചേഞ്ചിന് വലിയൊരു തുക പിഴയായി ചുമത്തിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Shares:

Related Posts

Featured

ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ

ദുബായ്: ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും അറിയപ്പെടുക. ഷെയ്ഖ് സായിദ്
Business

ഫ്ലോറ ഗ്രൂപ്പ് ‘ഫ്ലോറ ഐലി’നു വേണ്ടി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2.5 ബില്യൺ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ യിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ പ്രമുഖരായ ഫ്ലോറാഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ഫ്ലോറ ഐൽ’എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമിക്കുക. നാല് റിയൽ എസ്റ്റേറ്റ് പദ്ധതികൾ
Breaking News

പുതിയ നിയമവ്യവസ്ഥകൾ കുവൈത്തിൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍ രാ​ജ്യം വിട്ടു

കു​വൈ​ത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വ​ദേ​ശി​വ​ത്ക​ര​ണവും ​മൂ​ലം കു​വൈ​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 1,78,919 പേ​ർ രാ​ജ്യം വി​ട്ട​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ (പി.​എ.​സി.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മ​ധ്യ​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 28,97,522 ആ​യി​രു​ന്നു.
Gulf

പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികത: ഡോ. ഉമര്‍ സലീം

ദുബായ് - നിമിഷനേരം കൊണ്ട് തന്നെ പുതിയ കാലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്റഡ് ഇന്റലിജന്‍സിന്റേതാണെന്നും, ഈ മേഖലയില്‍ പുതിയ തന്ത്രപ്രധാന മാറ്റം ഇത് കൊണ്ടുവരുമെന്നും, പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികതയാണെന്നും സാങ്കേതിക വിദഗ്ധന്‍ ഡോ. ഉമര്‍
Leave a Reply

Your email address will not be published. Required fields are marked *