Breaking NewsFeatured

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി യു.എ.ഇ

അബുദാബി – കോവിഡ് എന്ന മഹാമാരിയാൽ രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും യു.എ.ഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ്​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്​. ഈ നിയമം തിങ്കളാഴ്ച മുതൽ​ നിലവിൽ വരുമെന്ന്​ സർക്കാർ വക്താക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പുതിയ നിയമമനുസരിച്ച്‌ ഇനിമുതൽ അബുദാബി മാളുകളിലോ, പൊതു സ്ഥലങ്ങളിലോ നടക്കുന്ന പരിപാടികളിലും പ്രത്യക സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന്നും ഇനിമുതൽ അൽ ഹുസ്ൻ ഗ്രീൻ പാസ് ആവശ്യമി​ല്ല.

പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകൾ ആവശ്യമില്ല. ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ്​ മാസ്ക്​ ധരിക്കേണ്ടതുള്ളൂ. അതേ സമയം കോവിഡ്​ ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനക്ക്​ മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി (എൻ.സി.ഇ.എം.എ) വൃത്തങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Shares:

Related Posts

Entertainment

മാധ്യമ, സിനിമാ, രാഷ്​ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള മാസ്റ്റർ വിഷൻ പുരസ്കാര വിതരണം മേയ്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ

ദുബായ് - ദുബൈ ആസ്ഥാനമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ മാധ്യമ, സിനിമാ, രാഷ്​ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള ഈവർഷത്തെ "മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആക്സലൻസ് " പുരസ്കാര വിതരണം മേയ്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ ദുബായിലെയും, അ​ബൂ​ദ​ബി​യി​ലു​മാ​യി ന​ട​ക്കു​മെ​ന്ന്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ
Breaking News

ഒമാനിൽ ബലി​പെരുന്നാൾ 17ന്​

മസ്കത്ത്​: ദുൽഹജ്ജ്​ മാസപിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലി​പെരുന്നാൾ ജൂൺ 17 തിങ്കളയാഴ്ചയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാജ്യത്ത്​ വ്യാഴാഴ്ച ദുൽഖഅദ്​ 29 ആയിരുന്നു. ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
Breaking News

ആഗോള ജൈവ,പ്രകൃതി ഉത്പന്ന പ്രദർശനത്തിന് ഉജ്വല തുടക്കം

ദുബായ്: ആഗോള ജൈവ ഉത്പ്പന്ന പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കും .മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്‌ട് എക്‌സ്‌പോയുടെ 22-ാമത് പതിപ്പാണിത് .ലോകമെമ്പാടുമുള്ള മികച്ച ജൈവ , പ്രകൃതിദത്ത ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നു.
Breaking News

‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ 10ന് ദുബൈയിൽ; 6 ബാൻഡുകൾ, 2 ഹിപ് ഹോപ്പ് താരങ്ങൾ

ദുബായ് - ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ 'ഇന്‍ഡീ ഗാഗ' ഡിസംബര്‍ പത്തിന് വൈകുന്നേരം 4 മുതല്‍ 1 മണി വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Leave a Reply

Your email address will not be published. Required fields are marked *