FeaturedUAE

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയം: തമിഴ്നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ

ഷാർജ: സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരം ഭരണ സമ്പ്രദായമാണെങ്കിലും ഏത് വിഭാഗത്തിൽ പെടുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലെയും ഏറ്റവും പ്രധാന പ്രശ്നം നിർവഹണത്തിലെ പോരായ്മയാണെന്ന് ഡോ.പളനിവേൽ ത്യാഗരാജൻ നിരീക്ഷിച്ചു.

ആഗോളതലത്തിൽ പ്രതിഭാശാലികളായ തമിഴ് നാട് സ്വദേശികൾ ഉയർന്ന് വരാൻ കാരണം സർക്കാരിന്റെ
ദ്വിഭാഷാ നയമാണ്. മാതൃഭാഷയായ തമിഴിനൊപ്പം എല്ലാവരും ആവശ്യത്തിന് ഇംഗ്ലീഷ് പഠിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമുള്ള ജോലികൾ സംസ്ഥാനത്തേക്ക് വരുമ്പോഴോ മികച്ച തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോഴോ തമിഴ് നാട്ടിൽ നിന്നുള്ളവർക്ക് ഇത് ഗുണകരമായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക രംഗത്ത് മാറ്റം അനിവാര്യമാണെന്നും മാറ്റത്തിന് തയ്യാറായില്ലെങ്കിൽ നയങ്ങൾ കാല ഹരണപ്പെട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മാറിയ ലോക ക്രമത്തിൽ സാമ്പത്തിക നയ വിദഗ്ദ്ധർ മാറ്റത്തിന്റെ വക്താക്കളാവണമെന്നും സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ മന്ത്രി ആഹ്വാനം ചെയ്തു.

സർക്കാരുകളുടെ കാതലായ നാല് സാമ്പത്തിക ചുമതലകൾ

ഒന്ന്:സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉത്തരവാദിത്തം ന്യായവും മാന്യവുമായ രീതിയിൽ ധന സമാഹരണം നടത്തുക എന്നതാണ്. ഈ രീതിയിൽ ആർജിക്കുന്ന ധനം അടിസ്ഥാന സൗകര്യങ്ങൾ,പൊതു വിദ്യാഭ്യാസം,ആരോഗ്യം , ഗതാഗതം എന്നീ മേഖലകളിൽ നിക്ഷേപിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

രണ്ട്:സ്വകാര്യ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക. ഉദ്യോഗസ്ഥ ഇടപെടലുകൾ പരമാവധി ഒഴിവാക്കി എല്ലാവർക്കും സ്വീകാര്യമായ സാമ്പത്തിക സാഹചര്യം സൃഷ്ടിച്ച് സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രാപ്തരാക്കുക.

മൂന്ന്: സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക എന്നത് സർക്കാരുകൾ മുഖ്യ ചുമതലയായി കരുതണം. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സാധാരണ പൗരന് നൽകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക ആനുകൂല്യം നൽകേണ്ടതുണ്ടെങ്കിൽ നൽകാൻ സർക്കാരുകൾ തയ്യാറാവണം.

നാല്: സർക്കാരുകൾക്ക് അവയുടെ ധന ഭദ്രത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. ബാലൻസ് ഷീറ്റ്, കടം എടുക്കൽ, റവന്യൂ,ചെലവ് തുടങ്ങിയ അടിസ്ഥാന ധനകാര്യ പ്രവർത്തനങ്ങൾ വിശ്വാസ്യതയോടെ നിർവഹിക്കുക എന്നത് സർവ പ്രധാനമാണെന്ന് ഡോ.പളനിവേൽ ത്യാഗരാജൻ വിശദീകരിച്ചു.

Shares:

Related Posts

Breaking News

ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ പുസ്തകമേളയില്‍

ഷാര്‍ജ - ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍
Breaking News

വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കം 1530 തടവുകാരെ ജയിൽ മോചിതരാക്കി യു.എ.ഇ

ദുബായ് - ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കമുള്ള 1530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ്
Breaking News

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ റോ​ഡ്​

ദുബായ്: എ​മി​റേ​റ്റി​ലെ വ​ൻ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പ്ര​വേ​ശി​ക്കാ​ൻ ആ​റു കിലോമീറ്റർ നീ​ള​ത്തി​ൽ പുതിയ റോ​ഡ്​ നി​ർ​മി​ക്കു​ന്നു. പ​ദ്ധ​തി നി​ർ​മാ​താ​ക്ക​ളാ​യ ‘ന​ഖീ​ൽ’ ക​രാ​ർ ന​ൽ​കി​യ​താ​യി​ ഞാ​യ​റാ​ഴ്ച​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാം ​ജു​മൈ​റ​യു​ടെ ഇ​ര​ട്ടി
Leave a Reply

Your email address will not be published. Required fields are marked *