FeaturedNews Kerala/India

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്‌ലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലെ പ്രതികള്‍ നല്‍കിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും ഉള്‍പ്പെടെ ആകെ അഞ്ചു ഹര്‍ജികളാണ് സുപ്രിംകോടതി പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.

Shares:

Related Posts

News Kerala/India

ചികിത്സക്കായി കൊച്ചിയിലെത്തി; കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്

കൊച്ചി: ചികിത്സക്കായി കൊച്ചിയിലെത്തിയ ഫ്രഞ്ച് പൗരൻ കാനയിൽ വീണു. ഫ്രഞ്ച് സ്വദേശിയായ ലാൻഡനാണ് കാനയിൽ വീണത്. കാലിന് പരിക്കേറ്റിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നടപ്പാത നിർമ്മിക്കാനായി തുറന്നിട്ടിരുന്ന കാനയിലാണ് അദ്ദേഹം വീണത്. നാട്ടുകാർ ചേർന്നാണ് ലാൻഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന്റെ തുടയെല്ലിന് പൊട്ടലുണ്ട്.
Featured

പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി

മസ്ക്കത്ത്: വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യൻ എംബസി. സെപ്റ്റംബർ രണ്ട് വരെയാണ് താത്കാലികമായി നിർത്തിവിച്ചിരിക്കുന്നത്. അതേസമയം ബിൽഎസ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Business

മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

ഷാർജ: വർഷങ്ങളായി ഷാർജയിലെ ആരോഗ്യ രംഗത്ത് പ്രവർത്തനം നടത്തുകയും ഒട്ടനവധി മൂല്യാധിഷ്ഠിത സംഹിതകൾ നിലനിർത്തിപ്പോരുകയും ചൈതിരുന്ന വ്യക്തിത്തമാണ് ഡോ. സണ്ണി കുര്യൻ. പിന്നീട് ഈ മേഖലയിലെ കോർപ്പറേറ്റ് വത്ക്കരണവും, ഇൻഷുറൻസ് സമ്പ്രദായവും പിടിമുറുക്കുകയും ചെയ്തപ്പോഴാണ് മനസ്സില്ലാ മനസോടെ വർഷങ്ങളുടെ ആത്മാർപ്പണം കൊണ്ട്
News Kerala/India

ബലാത്സംഗ കേസ് എൽദോസ്​ കുന്നപ്പിള്ളിക്കെതിരെ അന്വേഷണം, ഉടൻ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം - എൽദോസ്​ കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ ഗൗരവമായ അന്വേഷണവും നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ഗൗരവമായ പരാതിയാണ് എൽദോസ്​ കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. പരാതിയിലെ കാര്യങ്ങൾ കണക്കിലെടുത്തു
Leave a Reply

Your email address will not be published. Required fields are marked *