News Kerala/India

ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റീഡിംഗ് ക്യാമറയുമായി കേന്ദ്രം: ഇനി ഒരു വാഹനത്തിന്നും ടോൾ കൊടുക്കാതെ പോകാനാവില്ല

ന്യൂഡൽഹി: ദേശീയ പാതകളിൽ യാത്ര ചെയ്യുന്നതിന് നമ്മൾ പൊതുവെ ടോൾ നൽകേണ്ടതുണ്ട്. ദീർഘദൂരം പോയാലും വളരെകുറച്ച് ദൂരം പോയാലും വാഹനത്തിന്റെ കാറ്റഗറിയനുസരിച്ച് നിശ്ചിത തുക ഈടാക്കുന്നതാണ് ഇപ്പോൾ പതിവ്. എന്നാലിനി ആ പതിവ് മെല്ലെ മാറുകയാണ്. ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ് വേയിലാണ് പുതിയ രീതി വരുന്നത്. 29 കിലോമീ‌റ്റർ നീളമുള്ള ഈ ദേശീയപാതയിൽ എത്ര ദൂരമാണോ സഞ്ചരിച്ചത് അത്ര ദൂരത്തിന് മാത്രമുള്ള പണം നൽകിയാൽ മതി.

എകസ്‌പ്രസ് വേയിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ക്യാമറകൾ ഈ റോഡിലൂടെ പോകുന്ന വാഹനങ്ങളെ തിരിച്ചറിയും. എത്രദൂരമാണ് വാഹനം ഓടിയതെന്ന് കണക്കുകൂട്ടിയ ശേഷം ഫാസ്‌റ്റ്‌ടാഗ് സംവിധാനം വഴി പണം ഈടാക്കും. ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റീഡിംഗ് സംവിധാനമുള്ള ക്യാമറ(എഎൻപിആർ) ആണ് ഇതിനുപയോഗിക്കുക. എക്‌സ്‌പ്രസ് ഹൈവേയിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള വഴികളിലെല്ലാം ഈ ക്യാമറകളുണ്ടാകും. ആറ് മാസത്തിനകം ഇവ ഹൈവേയിൽ പൂർണസജ്ജമാകും. സംവിധാനം നിലവിൽ വരുന്നതോടെ ഇപ്പോൾ നിലവിലുള്ള ഖേർകി ദൗള ടോൾ പ്ളാസ എടുത്തുകളയും.പൂർണമായും എഎൻപിആർ ക്യാമറ ഉപയോഗിച്ച് ടോൾ പിരിക്കുന്നതിനാൽ ടോൾ പ്ളാസയിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാം.

രാജ്യത്തെ ടോൾ നിരക്കിൽ ഏപ്രിൽ മുതൽ അഞ്ച് മുതൽ 10 ശതമാനംവരെ വർദ്ധന ഉണ്ടാകുമെന്നാണ് വിവരം.ചെറിയ വാഹനങ്ങൾക്ക് അഞ്ച് ശതമാനവും വലിയ വാഹനങ്ങൾക്ക് 10 ശതമാനം വർദ്ധനവുമാണ് ഉണ്ടാകുക. റോ‌ഡ്-ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പുതിയ നിരക്ക് നിലവിൽ വരും.

Shares:

Related Posts

News Kerala/India

എ ഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറ ഇടപാട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. വിജിലൻസിന് പ്രാഥമിക പരിശോധനക്കുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് മാർച്ചിൽ തന്നെ വിശദമായ
News Kerala/India

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസ് ഈ മാസം 27വരെ റിമാൻഡിൽ

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്‌ത് വഞ്ചിയൂർ കോടതി. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, ബെയ്‌ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ വാദം കേട്ടശേഷം വിധി പറയാനായി
News Kerala/India

ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകം; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണെന്നും പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഓണം സഹായിക്കട്ടെ എന്നും മോദി ആശംസിച്ചു. മലയാളത്തിലാണ്
News Kerala/India

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ
Leave a Reply

Your email address will not be published. Required fields are marked *