Breaking NewsNews Kerala/India

കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

കൊച്ചി – കൊച്ചിയിലെ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഒപ്പം സാബു മൂന്നു ലക്ഷം രൂപ പിഴയും ഒടുക്കണം. ഇത്തരം നടപടിക്ക് കൂട്ടുനിന്ന മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടലുടമകളെയും ശിക്ഷിച്ചിട്ടുണ്ട് ഹോട്ടൽ ഉടമകൾ 55,000 രൂപ വീതം പിഴ അടയ്ക്കണം. ഒപ്പം ഇരുവർക്കും ഓരോ വർഷം തടവും വിധിച്ചിട്ടുണ്ട്.

2011ലാണ് കേസിനാസ്പദമായസംഭവം നടന്നത്. ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കണ്ണൂരിലെ ഹോട്ടലുടമകളായ എൻ.കെ. നിഗേഷ് കുമാർ, ജെയിംസ് ജോസഫ് എന്നിവരിൽ നിന്നും കൈക്കൂലി വാങ്ങുകയായിരുന്നു.

Shares:

Related Posts

News Kerala/India

സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം; വിശ്വ ഹിന്ദു പരിഷത്ത്.

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഹിന്ദു മത വിശ്വാസികള്‍ ഏറ്റവും പരിപാവനമായി ആചരിക്കുന്ന നവരാത്രി വിജയദശമി ദിനങ്ങളില്‍ ഒന്നായ ദുർഗ്ഗാഷ്ടമി നാളായ ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തി
Breaking News

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു.

തിരുവനന്തപുരം - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും, സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു.
Breaking News

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് - സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട
Breaking News

അഡ്​നോക്​ പ്രോ ലീഗ് ഫുട്​ബാൾ കാണൂ; ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാം

ദുബായ് - ശനിയാഴ്ച നടക്കുന്ന ശബാബ്​ അൽ അഹ്​ലി-അൽഐൻ എഫ്​.സി ഫുട്​ബാൾ മത്സരം ( അഡ്​നോക്​ പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്​.
Leave a Reply

Your email address will not be published. Required fields are marked *