Breaking NewsNews Kerala/India

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; കൊലക്കുറ്റമില്ല, പ്രതികൾക്ക് അനുകൂലമായി കോടതി വിധി

തിരുവനന്തപുരം – മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യക്കുറ്റം കോടതി ഒഴിവാക്കി കോടതി.
ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അതേസമയം, പ്രതികളുടെ വിടുതൽ ഹരജി കോടതി തള്ളി.

ഇവർ രണ്ടുപേരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് ഇവർക്കനുകൂലമായ വിധി വന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരെ നിലനിൽക്കൂ എന്നും കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ വഫയ്ക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും കോടതി പറഞ്ഞു. തുടർന്ന് ഇരു പ്രതികളും വാഹനാപകട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നേരിവേണ്ടിവരും. തുടർനടപടികൾക്കായി കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. നവംബർ 20 ന് മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് പരിഗണിക്കുക.

അപകടമുണ്ടാകുമ്പോൾ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ച നിലയിലായിരുന്നു. ഒപ്പം അതേസമയം അപകട സമയത്ത് ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ല എന്ന വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. അതെ സമയം ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ പിന്നീട് സമീപിക്കുകയായിരുന്നു.

Shares:

Related Posts

Breaking News

ദുബായിൽ ഡ്രൈ​വ​റി​ല്ലാ അ​ബ്ര​ക​ൾ പ​രീ​ക്ഷ​ണ​യാ​ത്ര ആ​രം​ഭി​ച്ച​താ​യി ആ​ർ.​ടി.​എ

ദുബായ് - ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളു​ടെ​യും ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന ഇ​ല​ക്​​ട്രി​ക്​ അ​ബ്ര​ക​ളും വ​രു​ന്നു. ദുബായിലെ ഏ​റ്റ​വും പ​ര​മ്പ​രാ​ഗ​ത​മാ​യ ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ അ​ബ്ര​ക​ളു​ടെ പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ആ​രം​ഭി​ച്ച​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദുബായ്
Breaking News

“നിർമിത ബുദ്ധി” നിലവിലെ മാനവീകതയെ തകിടം മറിക്കും; ഡോ.അബ്ദുൾ സലാം മുഹമ്മദ് ഐ. എസ്. ആർ. ഒ. മുൻ ശാസ്ത്രജ്ഞൻ

ദുബായ്: നിർമിത ബുദ്ധി കൂടുതൽ പ്രചാരം നേടുന്നതോടെ നിലവിലെ മാനവീകതയെ തകിടം മറിക്കും. ഒപ്പം ഇപ്പോൾ നമുക്കിടയിൽ നിലവിലുള്ള പല തൊഴിലുകളും അപ്രത്യക്ഷമാവുമെന്ന് ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റിയുടെ സി ഇ ഒ യുമായ
Breaking News

ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

ദുബായ് - ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതുക്കിയ നിയമ വ്യവസ്ഥ അനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ഏതൊരു ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ
Breaking News

യു.എ.ഇ വീസ എടുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ബന്ധപെട്ടവർ കൃത്യമായ മാനദണ്ഡം പാലിച്ചിരിക്കണം

ദുബായ് - നിലവിലെ പുതുക്കിയ വിസ, എമിറേറ്റ്സ് ഐഡി നിർദേശമനുസരിച്ച്‌ നിർദേശിച്ച രീതിയിലുള്ള ചിത്രമില്ലെങ്കിൽ വീസ അപേക്ഷ തള്ളും. ഒപ്പം വീസ പുതുക്കുന്നവരും പുതിയ വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നവർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,
Leave a Reply

Your email address will not be published. Required fields are marked *