Breaking NewsNews Kerala/India

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തളരാതെ തരൂർ

ന്യൂഡൽഹി – ചരിത്രത്തിലെ തങ്കലിപികളിൽ ഇനിമുതൽ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ എന്ന സ്ഥാനം, കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും, സബാവയുടേയും മകനായി 1942 ജൂലൈ 21ന് ജനിച്ച മല്ലികാർജുൻ ഖർഗെക്ക് സ്വന്തം.

കടുത്ത വോട്ടെടുപ്പിലൂടെ മല്ലികാര്‍ജുൻ ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ ഗഹലോത്ത് തയ്യാറാകാതെ വന്നതോടെ പകരം ഖാര്‍ഗെയുടെ രംഗപ്രവേശം. എന്നാൽ മൊത്തം പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 1072 വോട്ടുകള്‍ മാത്രമേ ഒപ്പം മൽസരിച്ച തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിന് ലഭിച്ചുള്ളൂ. 416 വോട്ടുകള്‍ അസാധുവായി.

ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം പുറത്തുവന്നിട്ടില്ല. 1972മുതൽ നിയമസഭയിലേക്കും, ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാര്‍ഗെ 2019ൽ ഒറ്റ തവണ മാത്രമാണ് തോല്‍വി നേരിട്ടത്. തുടർന്ന് ഒമ്പത് തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായ വിജയം. ഒറ്റത്തവണ മാത്രം അദ്ദേഹം ചിതാപുരില്‍ നിന്ന് ജയിച്ചു, എങ്കിലും 2009ലും 2014ലും ഗുല്‍ബര്‍ഗയില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കേന്ദ്രമന്ത്രിയായും കര്‍ണാടകത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്, രാജ്യസഭയിലെ കക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീനിലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യകതിയാണ്. മാത്രമല്ല 80 കാരനായ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും കൂടിയയാണ്.

Shares:

Related Posts

Breaking News

ദുബായ് ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ മാമാങ്കത്തിന് ഇന്ന് കൊടിയേറും

ദുബായ് - വിനോദസഞ്ചാരികളുടെ പറുദീസയായ ദുബായിലെ ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന 28മ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. 46 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​റ്റു​കൂ​ട്ടാ​ൻ ഇ​ത്ത​വ​ണ ലോ​ക​ക​പ്പ്​ ഫാ​ൻ ഫെ​സ്റ്റും ഒ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​രാ​യ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​
Breaking News

33മ​ത്​ അ​റ​ബ്​ ലീ​ഗ്​ ഉ​ച്ച​കോ​ടി​യി​ൽ പങ്കെടുക്കാൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ഹ്​​റൈ​നി​ലെ​ത്തി

ദുബായ്: 33മ​ത്​ അ​റ​ബ്​ ലീ​ഗ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ഹ്​​റൈ​നി​ലെ​ത്തി. യു.​എ.​ഇ വൈ​സ്​ ​പ്ര​സി​ഡ​ന്‍റും ഉ​പപ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​
Breaking News

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണക്കിണര്‍ എന്ന റെക്കോഡ് ഇനി ‘അഡ്‌നോക്കിന്’ സ്വന്തം

അബുദാബി - അബുദാബിയിലെ 'അപ്പര്‍ സഖൂം' എണ്ണപ്പാടത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ( അഡ്നോക് ). അമ്പതിനായിരം അടിയിലേറെ നീളമാണ് ഏകദേശം (15,240മീറ്റർ) താഴ്ചയാണ് നിലവിൽ കിണറിനുള്ളത്.
Breaking News

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

അബുദാബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. ഷെയ്ഖ് ഹസ്സയുടെ വിയോഗത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു. ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി
Leave a Reply

Your email address will not be published. Required fields are marked *