Breaking NewsNews Kerala/India

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി മുതൽ ‘അമൃത് ഉദ്യാൻ’

ന്യൂഡൽഹി – രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേരിന് മാറ്റം ‘അമൃത് ഉദ്യാൻ’ എന്നാണ് പുതിയ പേര്. സ്വാതന്ത്യ്രത്തിന്റെ 75മത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ഉദ്യാനത്തിന് രാഷ്ട്രപതി പുതിയ പേര് നൽകിയതായി ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പരിപാടിയുടെ പേരുമായി ചേരുന്നതിനാലാണ് ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന പേര് നൽകിയത്. 15 ഏക്കറിൽ പരന്നുകിടക്കുന്ന അമൃത് ഉദ്യാനത്തെ രാഷ്ട്രപതി ഭവനിന്റെ ആത്മാവായാണ് വെബ്‌സൈറ്റിൽ വിശേഷിപ്പിക്കുന്നത്.

നിലവിൽ മുഗൾ, പേ‌ർഷ്യൻ പൂന്തോട്ടങ്ങളെ മാതൃകയാക്കി മൂന്ന് പൂന്തോട്ടങ്ങളാണ് രാഷ്ട്രപതി ഭവനിലുള്ളത്. ജമ്മു കാശ്മീരിലെ മുഗൾ പൂന്തോട്ടങ്ങളുമായും താജ് മഹലിന് ചുറ്റുമുള്ള പൂന്തോട്ടങ്ങളുമായും അമൃത് ഉദ്യാന് സാമ്യമുണ്ട്. ശ്രീനഗറിലുള്ള ഉദ്യാനവുമായി സാമ്യമുള്ള പുന്തോട്ടത്തെ ആളുകൾ പിന്നീട് മുഗൾ ഗാർഡൻ എന്ന പേര് നൽകുകയായിരുന്നു. എന്നാൽ ഉദ്യോനത്തിന് ഔദ്യോഗികമായി പേര് നൽകിയിരുന്നില്ല.

Shares:

Related Posts

News Kerala/India

ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബിലാല്‍, റിയാസ്, അന്‍സാര്‍, സഹീര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയുള്ള ഉത്തരവിട്ടത്. 2022 ഏപ്രില്‍
Featured

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച
News Kerala/India

ജാർഖണ്ഡ് മന്ത്രിയുടെ വീട്ടുജോലിക്കാരനിൽ നിന്ന് കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 25 കോടി രൂപ.

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച രാവിലെ നടത്തിയ റെയ്‌ഡുകളിൽ 25 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നാണ് പണം
Breaking News

രാഹുൽ ഗാന്ധിയുടെ ഫോണും നെറ്റും ബി.എസ്.എൻ.എൽ വിച്ഛേദിച്ചു

മാനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ സൗജന്യ ഫോണും ഇന്റ്ർനെറ്റ് കണക്ഷനും ബി. എസ്. എൻ. എൽ ഇന്നലെ വൈകിട്ടോടെ വിച്ഛേദിച്ചു. എം പിമാർക്ക് ലഭിക്കുന്ന ഫോണും നെറ്റും കട്ടുചെയ്തത്
Leave a Reply

Your email address will not be published. Required fields are marked *