Breaking NewsNews Kerala/India

23 വർഷത്തിനു ശേഷം രാജീവ് വധം പ്രതി നളിനി മോചിതയായി

ചെന്നൈ – രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയും ഭർത്താവ് ശ്രീഹരനും ഉൾപ്പെടെ ശേഷിക്കുന്ന 6 പേരെയും ജയിലിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ഇതിൽ ഇളവു നൽകിയാണ് മോചനത്തിനു അവസരമൊരുക്കിയത്. നളിനിക്കു പുറമേ, ശ്രീഹരൻ എന്ന മുരുകൻ, ആർ.പി.രവിചന്ദ്രൻ, റോബർട്ട് പയസ്, എസ്.രാജയെന്ന ശാന്തൻ, ജയകുമാർ എന്നിവരാണ് 23 വർഷത്തിലധികമായി ജയിലിൽ തുടരുന്നത്.

സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കുള്ള ഭരണഘടനയുടെ 142മതെ വകുപ്പ് പ്രത്യേകാധികാരം ഉപയോഗിച്ചാണ് മുൻപ് ഇതേ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയിൽ കോടതി മോചിപ്പിചിരുന്നു.

Shares:

Related Posts

News Kerala/India

മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു

തൃശൂർ വരവൂരിൽ മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മറിന്റെ മകൾ ആദിലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. സരോജിനി എന്നയാളെയും തെരുവുനായ ആക്രമിച്ചു പരിക്കേറ്റവർ തൃശൂർ മെഡി. കോളജിൽ ചികിൽസ തേടി.
Breaking News

ഹയാ കാര്‍ഡിഡുള്ളവർക്കു 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം: പ്രത്യേക ഫീസും നല്‍കേണ്ടതില്ല

ദോഹ - ലോകകപ്പിന്റെ നടപടികൾക്കായി ഖത്തർ പുറത്തിറക്കിയിരുന്ന ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍
Breaking News

ട്രക്കുകൾക്ക്​ വിശ്രമിക്കാൻ മൂന്ന്​ വൻ കേന്ദ്രങ്ങളുമായി ദുബായ് ആർ.ടി.എ; ഒരേസമയം 500 ട്ര​ക്കു​ക​ൾ​ക്ക്​ സൗ​ക​ര്യ​മു​ണ്ടാ​കും

ദുബായ് - 500 ട്ര​ക്കു​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന 2,26,000 സ്ക്വ​യ​ർ മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള സൗ​ക​ര്യമൊരുക്കി ട്ര​ക്കു​ക​ൾക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​നി ദു​ബൈ​യി​ൽ ഹൈ​ടെ​ക്​ സൗ​ക​ര്യം നടപ്പിലാക്കുന്നു. അ​ഡ്​​നോ​ക്ക്, അ​ൽ മു​ത്തകാ​മി​ല എ​ന്നി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി കൈകോർത്താണ് ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ഇത്തരം ഒരു
Breaking News

ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ്: ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു

ദുബായ് - ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ർ​ഡി​ന്‍റെ ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു. ഹെ​ല്‍ത്ത് കെ​യ​ര്‍, ന​ഴ്‌​സി​ങ് രം​ഗ​ങ്ങ​ളി​ലെ ആ​റു പ്ര​മു​ഖ​രെ​യാ​ണ്​ ജൂ​റി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ന​ഴ്‌​സ​സ്, ചീ​ഫ്
Leave a Reply

Your email address will not be published. Required fields are marked *