News Kerala/IndiaSports

ട്വന്റി20 ലോകകപ്പ്; ശ്രീ​ല​ങ്ക​ക്കും നെ​ത​ർ​ലാൻഡ്സിനും വിജ​യം

ആ​സ്ട്രേ​ലി​യ – അ​ഞ്ചു വി​ക്ക​റ്റി​ന് ന​മീ​ബി​യ​യെ തോ​ൽ​പി​ച്ച ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വിജയം കരസ്ഥമാക്കി.
ഇതോടെ ഓ​റ​ഞ്ചു​പ​ട ഗ്രൂ​പ് എ​യി​ൽ നാ​ലു പോ​യ​ന്റു​മാ​യി സൂ​പ്പ​ർ 12 സാ​ധ്യ​ത കൈവരിച്ചു.

യു.​എ.​ഇ​യെ 79 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ശ്രീ​ല​ങ്ക ആ​ദ്യ ജ​യം ക​ര​സ്ഥ​മാ​ക്കി. ഇതോടെ എന്നാൽ യു.​എ.​ഇ​ക്ക് പോ​യ​ന്റി​ല്ല. ശ്രീ​ല​ങ്ക​ക്കും ആ​ദ്യ ക​ളി​യി​ൽ ശ്രീലങ്കയെ വീ​ഴ്ത്തി​യ ന​മീ​ബി​യ​ക്കും ര​ണ്ടു പോ​യ​ന്റ് വീ​ത​മാ​ണ് നിലവിൽ ഉള്ളത്.

ആ​ദ്യം ബാ​റ്റു​ചെ​യ്ത ന​മീ​ബി​യ​യെ ആ​റി​ന് 122ലൊ​തു​ക്കി​യ നെ​ത​ർ​ല​ൻ​ഡ്സ് മൂ​ന്നു പ​ന്ത് ബാ​ക്കി​യി​രി​ക്കെ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം​കാ​ണു​ക​യാ​യി​രു​ന്നു. ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബാ​സ് ഡി​ലീ​ഡും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്ത ടിം ​പ്രി​ൻ​ഗ്ൾ, കോ​ളി​ൻ ആ​ക്ക​ർ​മാ​ൻ, പോ​ൾ വാ​ൻ മീ​ക​റ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ന​മീ​ബി​യ ബാ​റ്റ​ർ​മാ​രെ ത​ള​ച്ച​ത്.

43 റ​ൺ​സെ​ടു​ത്ത യാ​ൻ ഫ്രൈ​ലി​ങ്ക് ആ​യി​രു​ന്നു ന​മീ​ബി​യ​യു​ടെ ടോ​പ്സ്കോ​റ​ർ. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നാ​യി വി​ക്രം​ജീ​ത് സി​ങ് (39), മാ​ക്സ് ഓ​ഡൗ​ഡ് (35), ബാ​സ് ഡി​ലീ​ഡ് (30 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ തി​ള​ങ്ങി.

എന്നാൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി എ​ട്ടു വി​ക്ക​റ്റി​ന് 152 റ​ൺ​സെ​ടു​ത്ത ശ്രീ​ല​ങ്ക യു.​എ.​ഇ​യെ 17.1 ഓ​വ​റി​ൽ 73 റ​ൺ​സി​ന് ഔ​ൾ​ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. ല​ങ്ക​ക്കാ​യി ഓ​പ​ണ​ർ പാ​തും നി​സാ​ങ്ക​യാ​ണ് (74) തി​ള​ങ്ങി​യ​ത്. എ​ത്തി​പ്പി​ടി​ക്കാ​വു​ന്ന ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ യു.​എ.​ഇ ബാ​റ്റ​ർ​മാ​രി​ൽ ആ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

നാ​യ​ക​ൻ മ​ല​യാ​ളി താ​രം സി. ​റി​സ്‍വാ​ൻ ഒ​രു റ​ണ്ണി​ന് പു​റ​ത്താ​യി. എന്നാൽ മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ വാ​നി​ന്ദു ഹ​സ​രം​ഗ​യും ദു​ഷ്മ​ന്ത ച​മീ​ര​യു​മാ​ണ് യു.​എ.​ഇ​യെ ഒതുക്കി കളഞ്ഞത്.

Shares:

Related Posts

News Kerala/India

അനിൽ ആന്റണിയുടെ തീരുമാനം നിരാശാജനകം ശശി തരൂർ

ന്യൂഡൽഹി - മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ,​ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ പാ‌ർട്ടിയിൽ പ്രവർത്തിക്കണമെന്ന് താൻ നേരെത്തെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു ഒപ്പം​ മതേതര
Breaking News

കേരളത്തിൽ പകർച്ചപ്പനി അതിരൂക്ഷം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ സം​സ്ഥാനങ്ങളിൽ​ പ​ക​ർ​ച്ച​പ്പ​നി​യു​ടെ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും വ്യാ​പ​നം അ​തി​രൂ​ക്ഷമായി തുടരുന്നു. പ്രത്യേകിച്ച് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച മാ​ത്രം 11,050 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇ​തി​ൽ 159 പേ​ർ​ക്ക് ഡെ​ങ്കി​യും, എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും,
News Kerala/India

കേരള ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം - കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ- മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു
Featured

വി എസ് നൂറാം വയസിലേക്ക്; ആഘോഷങ്ങളില്ലാത്ത പിറന്നാൾ

തിരുവനന്തപുരം - മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ വി എസ് അച്യുതാനന്ദന്റെ തൊണ്ണൂറ്റിയൊൻപതാം പിറന്നാളാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പേരാണ് വി എസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. "തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി
Leave a Reply

Your email address will not be published. Required fields are marked *