News Kerala/India

അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

ആലുവ: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി ത്തൊഴിലാളികൾക്കിടയിലും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ ഓട്ടോയിലാണ് പെരുമ്പാവൂരിലേയ്ക്ക് തിരിച്ചത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ വി.
വിദ്യ, ദിനേശ് കുമാർ എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ സി.കെ മീരാൻ, ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Shares:

Related Posts

Breaking News

തൃ​ശൂ​ർ വ​ട​ക്ക​ഞ്ചേ​രിയിൽ ബസ് അ​പ​ക​ടം; കു​ട്ടി​ക​ള​ട​ക്കം ഒമ്പത് പേ​ര്‍ മ​രി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും മൂ​ന്നു കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 60 ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ൽ​ന ജോ​സ്, ക്രി​സ്‌​വി​ന്‍റ്, ദി​വ്യ
News Kerala/India

അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനായി കേരളാപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ബന്തുക്കളും, മറ്റും ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് കേസന്വേഷണത്തിന്റെ ചുമതല
Breaking News

സോളാർ സമരം വി.എസിന്റെ വാശി; ജോൺ ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ട് പുതിയ വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പായതിനു പിന്നിലെ സംഭവങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ പറ‍ഞ്ഞിട്ടാണെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
Entertainment

പൊന്നിയൻസെൽവം; ഇതൊരു ഇന്ത്യൻ മാസ്റ്റർപീസ്.

മികച്ച ചിത്രങ്ങളുടെ അമരക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന മണിരത്നത്തിന്റെ സംവിധാന മികവിൽ ഒതുങ്ങിയ ചിത്രങ്ങളൊന്നും തന്നെ മോശമായിട്ടില്ലന്ന് പ്രേക്ഷകർക്ക് അറിയാം. എന്നാൽ പുതിയൊരു ചിത്രവുമായി ആരാധകരെ അദ്ദേഹം വീണ്ടും അത്ഭുതപെടുത്തിയിരിക്കയാണദ്ദേഹം. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ താരനിരയിലുള്ള ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക്
Leave a Reply

Your email address will not be published. Required fields are marked *