Breaking NewsBusiness

ഇന്ത്യയിൽ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ

ന്യൂഡൽഹി: നിലവിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. നിലവിലെ 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. എന്നാൽ ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില തുടർച്ചയായി കുറക്കുകയാണ് കമ്പനികൾ. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്താൻ എണ്ണകമ്പനികൾ തയാറായിട്ടുമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ നേരിയതോതിൽ കുറച്ചിരുന്നു ഇതോടെ വാണിജ്യ സിലിണ്ടറിന്റെ റീടെയിൽ വില കൊച്ചിയിൽ 1685.50 രൂപയായി കുറഞ്ഞു. നേരത്തെ റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ ലഭിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ഇന്ത്യയിലെ വില കുറക്കാൻ ഇടപെടാത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപ​ക്ഷ പാർട്ടികൾ രാജ്യത്ത് രംഗത്തെത്തിയിരുന്നു. എന്നിട്ടും എന്ന കമ്പനികൾ വിലകുറച്ചിരുന്നില്ല.

Shares:

Related Posts

Breaking News

ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയ‍ർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ

ദുബായ് - യു.എ.ഇയുടെ ചെലവ് കുറഞ്ഞ വിമാനസർവ്വീസായ വിസ്എയർ അബുദബി ഇന്ത്യയിലേക്ക് സർവ്വീസ്ആ രംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഏറ്റവും കൂടതല്‍ ഉപഭോക്താക്കളുള്ള സെക്ട‍റുകളിലൊന്നാണ് യുഎഇ- ഇന്ത്യ. നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ഉടനെത്തന്നെ
News Kerala/India

അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനായി കേരളാപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ബന്തുക്കളും, മറ്റും ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് കേസന്വേഷണത്തിന്റെ ചുമതല
Breaking News

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് - ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം
Leave a Reply

Your email address will not be published. Required fields are marked *