News Kerala/India

ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം; സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി – ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. 2013 ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതി ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തക ആഭാ മുരളീധകനാണ് ഹർജി നൽകിയത്.

ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെതെന്നും മേൽകോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടികാണിക്കുണ്ട്. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണ് ഹർജി കോടതിയിലെത്തിയത്. കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Shares:

Related Posts

Featured

അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം
Breaking News

മുഖ്യമന്ത്രിയും സംഘവും നോര്‍വേയിലെത്തി.

ഒസ്‍ലോ - മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോര്‍വേയിലെത്തി. നോര്‍വേയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മന്ത്രിമാരായ പി രാജീവും, വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. ബുധനാഴ്ച്ച നോര്‍വേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഒപ്പം നോര്‍വേയിലെ
News Kerala/India

അങ്കമാലിയിൽആറുമാസംപ്രായമുള്ളകുഞ്ഞിനെകഴുത്തറുത്ത്കൊന്നസംഭവം; അമ്മൂമ്മഅറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത്കൊന്നഅമ്മൂമ്മറോസിലി (66) അറസ്റ്റിൽ. പ്രതി മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോസിയെ നിലവിൽ മൂക്കന്നൂർഎം.എ.ജി.ജെആശുപത്രിയിൽനിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്..കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ
Leave a Reply

Your email address will not be published. Required fields are marked *