പാലക്കാട്: നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ സുഭാഷ് കല്പത്തി പറഞ്ഞു. രാത്രി 10.30കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലചിത്രതാരം വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഒപ്പം തനിക്ക് ദർശനം നടത്തണമെന്ന് വിനായകൻ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ ഈ പ്രചരണം തികച്ചും അവാസ്ഥവമെന്നാണ് പ്രദേശവാസികൾ പറഞ്ഞു. ക്ഷേത്രപരിസരത്ത് വെച്ച് പ്രദേശവാസിയായയാളോട് വിനായകൻ കയർത്തെന്നും പ്രദേശവാസികൾ പറയുന്നു. വിനായകൻ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വാർഡ് മെമ്പർ സുഭാഷ് കല്പാത്തി പറയുന്നത്.
- Home
- Breaking News
- നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് ക്ഷേത്രഭാരവാഹികൾ
നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് ക്ഷേത്രഭാരവാഹികൾ
Related Posts
ദുബായ് : ദുബായിലെ എത്തിസലാത്ത് അക്കാദമിയെ താളമേളങ്ങൾ നിറഞ്ഞ വിസ്മയ കാഴ്ചകളൊരുക്കി തേക്കിൻകാട് മൈതാനമെന്ന പൂരപ്പറമ്പാക്കി മാറ്റാൻ 'മ്മടെ തൃശ്ശൂർ പൂരം' വീണ്ടുമെത്തുന്നു. മ്മടെ തൃശ്ശൂർ കൂട്ടായ്മയും, ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ചേർന്ന് ഒരുക്കുന്ന അഞ്ചാമത്തെ തൃശ്ശൂർ പൂരം ഡിസംബർ 2
ദുബായ് - ദുബായിലെ വിദ്യാലയങ്ങളുടെ ശൈത്യകാല അവധി അവസാനിച്ചതിനാലും, ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്നുമായി ഈ ആഴ്ച ദുബൈ വിമാനത്താവളത്തിൽ 20 ലക്ഷം യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.ജനുവരി മൂന്നു വരെയാണ് വൻ തിരക്ക് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് യാത്രക്കാർ നേരത്തേ
ദുബായ് - രാജ്യത്തിനകത്ത് ഏതുതരത്തിലുള്ള ചരക്കും കൊണ്ടുപോകാൻ സാദിക്കും വിധം പൂർത്തിയായതായി ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു. അത്യാധുനിക സംവിധാനതോടുകൂടിയുള്ള എല്ലാ ബിസിനസ് ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ ഗതാഗതസൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്നതാണ്
മസ്‌കത്ത് - മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും കൊണ്ടുള്ള ഒമാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് വ്യാഴാഴ്ച





