FeaturedSports

സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും വമ്പൻ ജയം.

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും വമ്പൻ ജയം. ബ്രസീൽ 3-0ന് ഘാനയെ തോൽപ്പിച്ചപ്പോൾ ഇതേ സ്കോറിന് അർജന്‍റീന ഹോണ്ടുറാസിനെയും തോൽപ്പിച്ചു (3-0). ഘാനയുമായുള്ള മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ യുവതാരം മാർക്വിനോസ് ബ്രസീലിനായി ആദ്യ ഗോൾ നേടി. 28, 40 മിനിറ്റുകളിൽ റിച്ചാർലിസൻ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ ഏറെ മുന്നിലെത്തിയിരുന്നു.

ഹോണ്ടുറസിനെതിരായ മത്സരത്തിൽ അർജന്‍റീനക്ക് വേണ്ടി ലയണൽ മെസ്സി രണ്ട് ഗോൾ നേടി. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ പെനാൽട്ടിയിലൂടെയും 69ാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ ഗോളുകൾ. 16ാം മിനിറ്റിൽ ലുത്താറോ മാർട്ടിനെസും അർജന്‍റീനക്കായി ഗോൾ നേടി. 27ന് ടുണീഷ്യയുമായാണ് ബ്രസീലിന്‍റെ അടുത്ത സൗഹൃദ മത്സരം. നവംബർ 24 ന് സെർബിയക്കെതിരെയാണ് ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. 28ന് ജമൈക്കയുമായാണ് അർജന്‍റീനയുടെ അടുത്ത കളി. നവംബർ 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ അരങ്ങേറ്റ മത്സരം.

Shares:

Related Posts

Breaking News

2050-ൽ ദുബായ് പൊതുഗതാഗതം കാർബൺ ബഹിർഗമന രഹിതമാകും

ദുബായ് - പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച്‌ കൊണ്ട് 2050ൽ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബായ് ഒരുങ്ങുന്നു. വരും കാലത്തെ നല്ല ഭാവിക്കുവേണ്ടി നടപ്പാക്കുന്നവ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് സുസ്ഥിരതയുടെ മേഖലയിൽ ഇത്തരം ഒരു മാതൃക എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന്
Breaking News

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്
Breaking News

ദുബായ് വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ

ദുബായ് - ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ദുബായ് കസ്റ്റംസ്​ അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ
Business

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
Leave a Reply

Your email address will not be published. Required fields are marked *