Breaking NewsGulf

ജി.സി.സി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് വ്യാഴാഴ്ച ദുബായിൽ തുടക്കം

ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെയും ദുബായ് പോലീസിന്‍റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്‍റെയും സഹകരണത്തോടെ നടത്തുന്ന ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് വ്യാഴാഴ്ച തുടക്കമാവും. ദുബായ് അൽ ജദ്ദാഫ് ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ 13നാണ് ഫൈനൽ. ദിവസവും രാത്രി 8:00 മുതൽ അർദ്ധരാത്രി 12:00 വരെയാണ് മത്സരങ്ങൾ. പ്രവേശനം സൗജന്യമാണ്. യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യൂറോപ്യൻ രാജ്യമായ മാൾട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുടെ മുൻനിര ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ ദുബായ് പോലീസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാമ്പ്യന്മാർക്കുള്ള ട്രോഫി ദുബായ് പോലീസ് പ്രതിനിധി അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു.

  • പസഫിക് ലോജിസ്റ്റിക്സ് ബദർ എഫ്‌സി – സൗദി അറേബ്യ
  • ടോപ്പ് ടെൻ – ഒമാൻ
  • ഖത്തർ ഫുട്‌ബോൾ ഫോറം – ഖത്തർ
  • ക്ലബ് ഡി സ്വാത് – മാൾട്ട
  • കോസ്റ്റൽ ട്രിവാൻഡ്രം എഫ്‌സി – ഇന്ത്യ
  • ദുബായ് ഗോവൻ ഫുട്‌ബോൾ ക്ലബ് – യു.എ.ഇ
  • അൽ സബാഹ് ഹസ്‌ലേഴ്‌സ് എഫ്‌സി – അജ്മാൻ
  • സക്‌സസ് പോയിന്‍റ് കോളേജ് – യു.എ.ഇ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.

ഐഎസ്എൽ, ഐ-ലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ ടൂർണമെന്‍റിൽ പങ്കെടുക്കും. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. പ്ലെയിങ്ങ് ഇലവനിൽ മൂന്ന് വിദേശ താരങ്ങളെ ഉൾപെടുത്താൻ അനുവാദം നൽകിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മറ്റ് താരങ്ങൾക്ക് ഇന്ത്യൻ പാസ്പോര്ട്ട് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. അടുത്ത വർഷത്തെ ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടത്തും. ദുബായ് പോലീസിന്‍റെ പോസിറ്റീവ് സ്പിരിറ്റ് കാമ്പെയ്‌നുമായി ചേർന്ന് ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഗെയിം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്‍റ് നടക്കുന്നത്. ആസ്റ്റർ ഡി എം ഹെൽത്ത് കെയറാണ് ടൂർണമെന്‍റിന്‍റെ ഹെൽത്ത് കെയർ പങ്കാളി.

ദുബായ് പോലീസിനെ പ്രതിനിധീകരിച്ച് അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി, ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിങ്ങ് മാനേജർ അസിം ഉമ്മർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ബിസിനസ് ഹെഡ് സിറാജുദ്ദിൻ തോട്ടത്തിൽ മുസ്തഫ,ഈസ അനീസ് ഫ്രാൻ ഗൾഫ്, ഫോർച്യുൺ ഗ്രൂപ്പ് സെയിൽസ് ഡയറക്ടർ സാമി പോൾ, സക്സസ് പോയിന്‍റ് എഡ്യൂക്കേഷൻ ഗ്രൂപ്പ് എം ഡി ഫിനാസ് എസ് പി സി, പവർ ഗ്രൂപ്പ് പ്രതിനിധികളായ അബ്ദുൾ ലത്തീഫ്, ഷബീർ മാന്നാറിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

കനത്ത മഴ മൂലമുണ്ടായ ഒഴുക്കിൽപ്പെട്ട്​ സൗദി അബഹയിൽ ഒരാൾ മരിച്ചു

അബഹ - സൗദി അറേബ്യയിലെ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് അസീർ പ്രവിശ്യയിലെ മജാറദയിൽ ഒരാൾ മരിച്ചു. വാദി ജരിയയിലാണ്​​ സംഭവം. രണ്ട്​ പേരാണ്​ പ്രദേശത്ത്​​ സംഭവസ്ഥലത്തുണ്ടായിരുന്നത് ഇതിലൊരാളാണ്​ മരിച്ചത്​​. വിവരമറിഞ്ഞ്​​ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ്​​ രണ്ട്​ പേരെ പുറത്തെടുത്തത്​.
Breaking News

ഐ.ഇ.എൽ.ടി.എസ് പരീക്ഷ ഇനി ജി.ഡി.ആർ.എഫ്.എയിലും

ദുബായ് - അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റി​ങ്​ സി​സ്റ്റ​ത്തി​ന്‍റെ (​ഐ.​ഇ.​എ​ൽ.​ടി.​എ​സ്) ആ​ഗോ​ള​ദാ​താ​ക്ക​ളാ​യ ഐ.​ഡി.​പി എ​ജു​ക്കേ​ഷ​നു​മാ​യി ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു
Breaking News

കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ - എ​ക്സ്​​പോ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​25 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​
Breaking News

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യാ​മാ​താ​വ് നി​ര്യാ​ത​യാ​യി

അ​ബൂ​ദ​ബി - യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍റെ ഭാ​ര്യാ മാ​താ​വ് ശൈ​ഖ മ​റി​യം ബി​ന്‍ത് അ​ബ്ദു​ല്ല ബി​ന്‍ സു​ലാ​യം അ​ല്‍ ഫ​ലാ​സി അ​ന്ത​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ പ​ത്‌​നി ശൈ​ഖ സ​ലാ​മ ബി​ന്‍ത് ഹം​ദാ​ന്‍ ബി​ന്‍
Leave a Reply

Your email address will not be published. Required fields are marked *