Breaking NewsFeatured

ഖത്തറിൽ ലൂസേഴ്‌സ് ഫൈനൽ: മൂന്നാം സ്ഥാനം നേടി മടങ്ങാൻ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം. മിന്നൽക്കുതിപ്പ് നടത്തി സെമിവരെയെത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലാണ് മൂന്നാം സ്ഥാനക്കാരെത്തേടിയുള്ള ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

ആഫ്രിക്കൻ ടീമിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ക്ലീൻഷീറ്റ് നിലനിറുത്താൻ ഇത്തവണ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിൽ ലോകകപ്പിൽ തുട‌ർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ക്രൊയേഷ്യ ലൂക്ക മൊഡ്രിച്ചെന്ന പ്ലേമേക്കറുടെ നേതൃത്വത്തിൽ ഇത്തവണയും പൊരുതി മുന്നേറിയെങ്കിലും സെമിയിൽ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് മുന്നിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി സമ്മതിക്കുകയായിരുന്നു. മറുവശത്ത് ഇത്തവണ അദ്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോ കരുത്തരായ ബെൽജിയത്തേയും മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനേയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനേയും തോൽപിച്ച് ഖത്തറിൽ നടത്തിയ സ്വപ്നക്കുതിപ്പ് സെമിയിൽ ഫ്രാൻസ് അവസാനിപ്പിക്കുകയായിരുന്നു. മറുപടിയില്ലത്ത രണ്ട് ഗോളിനായിരുന്നു സെമിയിൽ മൊറോക്കോയുടെ തോൽവി.

ഇത്തവണ ഗ്രൂപ്പ് എഫിൽ ആയിരുന്ന മൊറോക്കോയും ക്രൊയേഷ്യയും ഖത്തറിൽ തങ്ങളുടെ യാത്ര തുടങ്ങിയത് പരസ്പരം എതിരിട്ടുകൊണ്ടായിരുന്നു. ഇരുവരും മുഖാമുഖം വന്ന ഗ്രൂപ്പ് എഫിലെ ആ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഗ്രൂപ്പിൽ നിന്ന് ഒന്നാമൻമാരായി മൊറോക്കോയും രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും നോക്കൗട്ടിൽ കടന്നിരുന്നു.

Shares:

Related Posts

Featured

പ്രവാസികള്‍ക്ക് ആശ്വാസവും സന്തോഷവും; നിലവിലെ കേസ് നടത്താന്‍ ഇനി നാട്ടിലേക്ക് വരണമെന്നില്ല

ന്യൂഡല്‍ഹി: കോടതിയില്‍ ഒരു കേസ് നടക്കുന്നുവെങ്കില്‍ അതിന് വാദിയും പ്രതിയും നേരിട്ട് ഹാജരാകണമെന്ന ആവശ്യം സ്വാഭാവികമാണ്. എന്നാല്‍ വാദിയോ പ്രതിയോ സ്ഥലത്തില്ലെങ്കിൽ പോലും ഇനി വിദേശത്ത് ആണെങ്കിലും കേസിനായി മാത്രം നാട്ടിലേക്ക് വരുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ജോലിയിലെ ലീവും വിമാന
Featured

ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക്

ദുബായ്: എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും അ​നു​സ​രി​ച്ച്​ കോ​ട​തി
Breaking News

“ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക്

19-മത് ഗ്ലോബൽ ട്രാവലേഴ്‌സ് ജിടി ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിൽ "ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്" എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചു. തുടർച്ചയായി ഇത് പതിനാറാം വർഷമാണ് ദുബായ് ഡ്യൂട്ടി ഫ്രീയെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.
Breaking News

‘ഈ​ദു​ൽ അ​ദ്​​അ​’ ദുബായ് ഗവൺമെന്റ് ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തെ ന​ൽ​കും

ദുബായ്: രാജ്യത്ത് ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദുബായിലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തേ ന​ൽ​കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നി​ർ​ദേ​ശി​ച്ച​ത്​. ഇപ്രകാരം ജൂ​ൺ 13ന്​ ​മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ളം
Leave a Reply

Your email address will not be published. Required fields are marked *