ദുബായ് - നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന 'കിങ് മൂഡ്', 'മോൺസ്റ്റർ റാബിറ്റ് ഹണി', എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

