ദുബായ്: യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ, കഴിഞ്ഞ മാസത്തേതിനോട് താരതമ്യേന വലിയ മാറ്റം ഇല്ലാതെ പെട്രോൾ വിലയിൽ ചെറിയ കുറവും ഡീസൽ വിലയിൽ ചെറിയ വർധനവുമാണ് രേഖപ്പെടുത്തിയത്.
ഇ -പ്ലസ് 91 പെട്രോൾ: 2.51 → 2.50 ദിർഹം
സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.70 ദിർഹത്തിൽ നിന്ന് 2.69 ദിർഹമായി കുറവ്
സ്‌പെഷ്യൽ 95 പെട്രോൾ: 2.58 → 2.57 ദിർഹം
ഡീസൽ: 2.63 → 2.78 ദിർഹം ജൂണിൽ ഇത് 2.45 ദിർഹമായിരുന്നു.
പെട്രോൾ വിലയിൽ 1 ഫിൽസ് വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്, എന്നാൽ ഡീസൽ വില ജൂലൈയേക്കാൾ 15 ഫിൽസ് ഉയർന്നതാണ്, അതിനാൽ ഗതാഗതച്ചെലവുകൾക്ക് ചെറിയ സ്വാധീനമുണ്ടാകാമെന്നാണ് വിലയിരുത്തൽ. യു.എ.ഇയുടെ ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയാണ് ആഗോള ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിൽ ഓരോ മാസവും പുതിയ വിലകൾ നിശ്ചയിക്കുന്നത്. ഊർജ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഈ വിലകൾ പ്രാബല്യത്തിൽ വരും, ഇപ്പോഴത്തെ പുതിയ നിരക്കുകൾ വ്യാഴാഴ്ച അർധരാത്രി 12 മണി മുതൽ നിലവിൽ വരും.
വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കുള്ള ചെലവിലും, ഇന്ധനവില മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ പരിഷ്‌ക്കാരങ്ങൾ പ്രതീക്ഷിക്കാം.