അബൂദബി: അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകര്‍ത്തിയ യുവാവിന് 10,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. ഇതോടൊപ്പം യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നൽകാനും ഒപ്പം പരാതിക്കാരിയുടെ കോടതിച്ചെലവുകളും വഹിക്കാനും പ്രതിക്ക് കോടതി നിര്‍ദേശം നല്കി. നിലവിലെ ക്രിമിനല്‍ കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കോടതി യുവാവിന് നേരത്തേ ചുമത്തിയ 20,000 ദിര്‍ഹം നഷ്ടപരിഹാരത്തിന് പുറമെ 10,000 ദിര്‍ഹം പിഴയൊടുക്കാനും നിര്‍ദേശം നല്‍കിയത്. തന്റെ സൽപേരിനും വികാരങ്ങൾക്കും വിഘാതമായെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെ പരാതിക്കാരി കോടതിയെ സമീപിച്ചത്. പ്രതി കുറ്റം ചെയ്തുവെന്ന് വ്യക്തമാണെന്ന് കണ്ടതിനാലാണ് കോടതി ഇയാളെ ശിക്ഷിച്ചത്.