ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരിച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക് ആദരമൊരുക്കി ഷാർജ പൊലീസ്. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതക്ക് അംഗീകാരം ലഭിച്ചത്. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. തുടർന്ന് കോൺഫറൻസ് സ്ഥലത്തെ പൊലീസിനെ ഡ്രൈവർ ഫോൺ ഏൽപിക്കുകയായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ച അധികൃതർ, വ്യക്തികളുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിലെ സാമൂഹിക ഉത്തരവാദിത്തത്തെ അടയാളപ്പെടുത്തുന്ന പ്രവർത്തനമാണെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് രണ്ട് ലക്ഷം ദിർഹം മൂല്യമുള്ള പണവും ചെക്കും മറന്നുവെച്ച യാത്രക്കാരന് തിരിച്ചേൽപിച്ച ഡ്രൈവറെ ദുബായ് പൊലീസും ഇത്തരത്തിൽ ആദരിച്ചിരുന്നു.
മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക് ആദരം നൽകി ഷാർജ പോലീസ്
Related Posts
അബുദാബി: അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ എറിയാട് കടപ്പൂർ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുളിക്കലകത്ത് റഹീമിന്റെ മകൻ ഒമർ ബിൻ റഹീമാണ് മരിച്ചത്. മാതാവ്: സറീന റഹീം. ഭാര്യ: നദ. സഹോദരൻ: അമർ ബിൻ റഹീം.
Sharjah – The much-anticipated film “Kathiravan”, directed by Abi Balakrishna and produced under the banner of SM Productions, was officially launched at a grand press conference and title launch ceremony
ദുബായ് - തെക്കൻ ഇറാനിൽ വ്യാഴാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലെ പല സ്ഥലങ്ങളിലും ഇന്നലെ നേരിയ തോതി അനുഭവപെട്ടു. വൈകുന്നേരം 5.59നാണ് ഇറാന്റെ തെക്കൻ പ്രവശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ പലർക്കും പ്രകമ്പനം
ദുബൈ: ഇലക്ട്രിക് കാർ ലോകത്ത് പുതിയ തരംഗം സൃഷ്ടിച്ച് ടെസ്‌ലയുടെ അടുത്ത തലമുറ റോഡ്‌സ്റ്റർ. അതിവേഗ ആക്സിലറേഷനും റോക്കറ്റ് സാങ്കേതികവിദ്യയുടെ സാധ്യതകളും അവതരിപ്പിച്ച പുതിയ റോഡ്‌സ്റ്റർ, 2028ൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15ന് ടെക്സസിൽ നടന്ന പ്രദർശനത്തിലാണ് ടെസ്‌ല





