News Kerala/India

വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങി; ചേരാനല്ലൂരിൽ 56കാരന് ദാരുണാന്ത്യം

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കൗമാരക്കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് മൊഴി. അപകടസമയത്ത് ശക്തമായ മഴയായിരുന്നതിനാൽ റോഡിലൂടെ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും 17കാരൻ പൊലീസിനോട് പറഞ്ഞു.

മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (56) ആണ് അപകടത്തിൽ മരിച്ചത്. ആലുവയിലെ ഫ്ലാറ്റിൽനിന്ന് വീട്ടുകാരറിയാതെയാണ് ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകൻ കാറുമായി പുറത്തുപോയതെന്നാണ് വിവരം.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചിറ്റൂരിനടുത്ത് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ രാത്രി കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ ബെൻസ് കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 281, സെക്ഷൻ 106(1) എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിന് കാരണമായതിനുമാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

Shares:

Related Posts

Breaking News

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയടക്കം പത്തുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് - കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ കോഴിക്കോട് പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട്
News Kerala/India

കങ്കണയുടെ കരണത്തടിച്ച വനിത കോൺസ്റ്റബിളിന് ജോലി നൽകും – വിശാൽ ദാദ്‍ലാനി പക്ഷെ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല

മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന് ജോലി നൽകുമെന്ന് സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദാദ്‍ലാനി. ഇൻസ്റ്റഗ്രാം വഴിയാണ് വിശാൽ കോൺസ്റ്റബിളിന് പിന്തുണ അറിയിച്ചത്. ''ഞാനൊരിക്കലും അക്രമത്തെ പിന്തുണക്കുന്നില്ല.
Featured

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തംതടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതോണ് വിധി.
Breaking News

കേരളത്തിൽ ഈ മാസം 17ന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി - സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ,
Leave a Reply

Your email address will not be published. Required fields are marked *