News Kerala/IndiaThe Media Toc

കങ്കണയുടെ കരണത്തടിച്ച വനിത കോൺസ്റ്റബിളിന് ജോലി നൽകും – വിശാൽ ദാദ്‍ലാനി പക്ഷെ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല

മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന് ജോലി നൽകുമെന്ന് സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദാദ്‍ലാനി. ഇൻസ്റ്റഗ്രാം വഴിയാണ് വിശാൽ കോൺസ്റ്റബിളിന് പിന്തുണ അറിയിച്ചത്. ”ഞാനൊരിക്കലും അക്രമത്തെ പിന്തുണക്കുന്നില്ല. എന്നാൽ സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ രോഷാകുലയാകാനുണ്ടായ കാരണം മനസിലാക്കുന്നു. സി.ഐ.എസ്.എഫ് അവർക്കെതിരെ നടപടിയെടുക്കുകയാണെങ്കിൽ അവർക്ക് ജോലി നൽകാൻ തയാറാണ്. അവരത് സ്വീകരിക്കാൻ തയാറാണെങ്കിൽ. ജയ് ഹിന്ദ്, ജയ് ജവാൻ, ജയ് കിസാൻ…”-എന്നാണ് വിശാൽ ദാദ്‍ലാനി കുറിച്ചത്. കങ്കണയെ കോൺസ്റ്റബിൾ തല്ലുന്ന വിഡിയോയും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

കർഷക സമരത്തെ ഇകഴ്ത്തിക്കാട്ടിയതിനുള്ള പ്രതികാരമായാണ് കുൽവിന്ദർ കൗർ കങ്കണയുടെ കരണത്തടിച്ചത്. മർദനത്തിനു പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവു സുരക്ഷ പരിശോധനക്ക് പിന്നാലെയായിരുന്നു മർദനം. കർഷക സമരത്തിൽ പ​ങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമായിരുന്നു പ്രകോപനത്തിന് കാരണം. സമരത്തിൽ കുൽവിന്ദറിന്റെ അമ്മയും പ​ങ്കെടുത്തിരുന്നു. 100 രൂപക്കു വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇത് സംബന്ധിച്ച കുൽവിന്ദറും കങ്കണയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികരിക്കാത്ത ബോളിവുഡ് താരങ്ങൾക്കെതിരെയും കങ്കണ രംഗത്ത് വന്നു. ഒന്നുകിൽ നിങ്ങൾ ആഘോഷിക്കുകയാണ്…അല്ലെങ്കിൽ മൗനത്തിലാണ് എന്നായിരുന്നു കങ്കണയുടെ വിമർശനം.

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആക്രമിച്ച സംഭവത്തിൽ സിനിമ പ്രവർത്തകർ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു കങ്കണയുടെ പക്ഷം. എന്നാൽ കുറച്ചു സമയത്തിനകം പോസ്റ്റ് നടി നീക്കം ചെയ്തു. പ്രിയ സിനിമാപ്രവര്‍ത്തകരെ, ഒന്നുകില്‍ നിങ്ങള്‍ ആഘോഷിക്കുകയായിരിക്കും. അല്ലെങ്കില്‍ അല്ലെങ്കില്‍ എനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൂര്‍ണ്ണമായും മൗനത്തിലായിരിക്കും. ഓര്‍ക്കുക, നാളെ രാജ്യത്തോ അല്ലെങ്കില്‍ പുറത്തെവിടയോ തെരുവിലൂടെ നടക്കുമ്പോള്‍ ഇസ്രായേലിനെയോ പാലസ്തീനെയോ അനുകൂലിച്ചതിന്റെ പേരില്‍ ഏതെങ്കിലും ഇസ്രായേല്‍ അല്ലെങ്കില്‍ പാലസ്തീന്‍ സ്വദേശികള്‍ നിങ്ങളെ തല്ലുമ്പോള്‍ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടുന്നത് കാണാം- കങ്കണ കുറിച്ചു. മണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 74,755 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യസിങ്ങിനെ കങ്കണ പരാജയപ്പെടുത്തിയത്.

Shares:

Related Posts

Business

ദുബായ് ടാ​ക്സിയിൽ പു​തി​യ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ആ​ർ.​ടി.​എ; തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്കുകൾ മാറും

ദുബായ്: സ്മാ​ർ​ട്ട്​ ആ​പ്പു​ക​ൾ വ​ഴി ബു​ക്ക്​ ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട്​ റോ​ഡി​ൽ​നി​ന്ന് വി​ളി​ക്കു​ന്ന ടാ​ക്സി​ക​ൾ​ക്ക്​ പു​തി​യ മാ​റ്റ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. ​പു​തി​യ ഘ​ട​ന​യ​നു​സ​രി​ച്ച്​ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യു​ന്ന​ ടാ​ക്സി​ക​ളു​ടെ
News Kerala/India

മുന്‍ സൗദി പ്രവാസിയായിരുന്നു പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

ജിദ്ദ: സൗദി അറേബ്യയില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദയാത്ത് നഗര്‍ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയില്‍ നടന്നു. പ്രവാസിയായ
Gulf

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്കാരം’

അജ്മാന്‍: 93 - മത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ്
Breaking News

20,000 രൂപയും, സ്‌കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ

കോട്ടയം - പ്രവാസി വ്യവസായിയുടെ പ്രോജക്ടിന് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായി കൈക്കൂലി കൈപ്പറ്റുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അജിത്ത് കുമാർ പിടിയിൽ. 20,000 രൂപയും ഒരു കുപ്പി സ്‌കോച്ച് വിസ്‌കിയുമായിരുന്നു കൈക്കൂലി. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഇ ടി
Leave a Reply

Your email address will not be published. Required fields are marked *