Breaking NewsFeatured

അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്; യെല്ലോ ബോക്സ് നിയമലംഘനത്തിന് 500 ദിർഹം പിഴ

അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യെല്ലോ ബോക്സ്’ മേഖലകളിൽ വാഹനം നിർത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.

ഇന്റർസെക്ഷനുകളിൽ വാഹനങ്ങൾ അനാവശ്യമായി യെല്ലോ ബോക്സിനുള്ളിൽ നിൽക്കുന്നത് ഗതാഗത പ്രവാഹം തടസപ്പെടുത്തുകയും വലിയ ട്രാഫിക് കുരുക്കുകൾക്കും അപകടസാധ്യതകൾക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മുന്നിലുള്ള റോഡിൽ ആവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ വാഹനങ്ങൾ യെല്ലോ ബോക്സിലേക്ക് പ്രവേശിക്കാവൂ എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

തിരക്കേറിയ സമയങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം യെല്ലോ ബോക്സ് ജങ്ഷനുകളിൽ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.

അതേസമയം, അപകടകരമായ രീതിയിൽ ഓവർടേക്കിംഗ് നടത്തുന്ന ഡ്രൈവർമാർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ ആറു ബ്ലാക്ക് പോയിന്റും ലഭിക്കും. പ്രത്യേകിച്ച് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന റോഡിന്റെ അരികിലൂടെ വാഹനങ്ങൾ മറികടക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങിനും 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ഇത്തരം അശ്രദ്ധ മൂലം അപകടമുണ്ടാകുകയോ ആളുകൾക്ക് പരിക്കോ മരണവുമുണ്ടാകുകയോ ചെയ്താൽ കൂടുതൽ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

Shares:

Related Posts

Featured

അഞ്ചാം വയസ്സിന്റെ നിറവിൽ ദുബായ് സഫാരി പാർക്ക്

ദുബായ് - കടുത്തചൂടിലും തണുപ്പിലും വ​ന​വും മൃ​​ഗ​​ങ്ങ​​ളു​​ടെ സ​​​ങ്കേ​​ത കേ​ന്ദ്ര​വു​മാക്കി മ​രു​ഭൂ​മി​യു​ടെ ന​ടു​വി​ലെ ദുബായ് വികസിപ്പിച്ചെടുത്ത ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ന്​ അ​ഞ്ചു​വ​യ​സ്സ്. 2017 ഡി​സം​ബ​ർ 12നാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ഫാ​രി​ക​ളി​ലൊ​ന്നാ​യ ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ തു​റ​ന്ന​ത്. 275 വ​ർ​ഗ​ത്തി​ൽ​പെ​ട്ട 3000ത്തോ​ളം
Gulf

പുരാവസ്തു വകുപ്പു മന്ത്രിക്കു മരക്കാർ ഫൗണ്ടേഷൻ സ്വീകരണം നൽകി.

ദുബായ് - ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൌണ്ടേഷൻ സ്വീകരണം നൽകി. ഒപ്പം കുഞ്ഞാലി മരക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി. കോഴിക്കോട് ജില്ലയിലെ
Gulf

ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ തലവൻ ഖത്തറിൽ.

ദോഹ - 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ
Breaking News

വിസ്മയങ്ങൾ വാരിവിതറിയ ആഗോളഗ്രാമത്തിലേക്ക് ​സ​ന്ദ​ർ​ശ​ക​ പ്രവാഹം

ദുബായ് - കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്ലോബൽ വില്ലേജിന്റെ 27മത് സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ത്തി​ൽ തന്നെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​ത്ത​ൻ കാ​ഴ്ച​കൾ സമ്മാനിച്ചാണ് ഇത്തവണ ആ​ഗോ​ള​ഗ്രാ​മം സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത്. ഇത്തവണ ഒ​മാ​നും ഖ​ത്ത​റും പു​തി​യ പ​വ​ലി​യ​ൻ
Leave a Reply

Your email address will not be published. Required fields are marked *