GulfQatar

ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ തലവൻ ഖത്തറിൽ.

ദോഹ – 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ നാഷനൽ കൺവെൻഷൻ സെൻറർ (ക്യു.എൻ.സി.സി) എന്നീ കേന്ദ്രങ്ങളാണ് ഇൻഫാൻറിനോ സന്ദർശിച്ചത്.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഇത്തവണ ഖത്തർ ആതിഥ്യം വഹിക്കുകയെന്ന് താൻ പ്രതീക്ഷിക്കുന്നതായി സന്ദർശന ശേഷം ഇൻഫാൻറിനോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് കണ്ടതിൽനിന്ന് ഒരു കാര്യം സംശയമില്ലാതെ പറയാം, എട്ട് സുന്ദരമായ വേദികളിൽ ഖത്തർ നൽകിയതെന്തോ അതുതന്നെയാണ് സ്റ്റേഡിയങ്ങൾക്ക് പുറത്തും ഖത്തർ സജ്ജമാക്കിയിരിക്കുന്നത് ഒപ്പം ഇതെല്ലാം നേടിയെടുക്കുന്നതിന് ഒപ്പം പിച്ചിന് പുറത്തുള്ള പലകാര്യങ്ങളിലും ലോകോത്തരനിലവാരം പുലർത്താൻ ഖത്തറിന് കഴിയണം, കഴിയും എന്നാണ് വിശ്വസിക്കുന്നതെന്നും ഇൻഫാൻറിനോ കൂട്ടിചേർത്തു.

ഒരു ജനതയുടെ സ്വപനസാക്ഷാത്കരണത്തിന്നായി ഒപ്പം നിന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും, ഖത്തർ ജനതക്കും അവർ കഴിഞ്ഞ കാലങ്ങളിൽ ലോകകപ്പിനായി നൽകിയ പ്രാധാന്യത്തിനും കാഠിനാഅദ്വാനത്തിന്നും നന്ദി അറിയിക്കുന്നതായും ഇൻഫാൻറിനോ വ്യക്തമാക്കി.

പ്രധാന ഓപറേഷൻ കേന്ദ്രം, ഐ.ടി കമാൻഡ് സെൻറർ, പ്രധാന വളന്റിയർ കേന്ദ്രം, ടൂർണമെൻറ് ഓഫീസ്, അക്രഡിറ്റേഷൻ കേന്ദ്രം എന്നിവയെല്ലാം കത്താറക്ക് സമീപത്തുള്ള ഡി.ഇ.സിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ വെസ്റ്റ് ബേയിലുള്ള ഡി.ഇ.സി.സിയിൽ ടൂർണമെൻറ് കാലയളവിലേക്കുള്ള പ്രധാന ടിക്കറ്റിങ് കേന്ദ്രവും ഹയ്യ കേന്ദ്രവുമാണ് പ്രവർത്തിക്കുക. അൽ റയ്യാനിലെ ക്യൂ.എൻ.സി.സിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മീഡിയകളുടെ ആസ്ഥാനവും, അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിങ് കേന്ദ്രവും പ്രധാന മീഡിയാ കേന്ദ്രവും അണ് സജീകരിച്ചിരിക്കുന്നത്.

Shares:

Related Posts

Featured

5000 കണ്ടൽച്ചെടികൾ: ഒരു മണിക്കൂറിർ: ചരിത്രമെഴുതി അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി

ദുബായ് - അബുദാബി ന്യൂയോർക് യൂനിവേഴ്സിറ്റി അംഗങ്ങളാണ് ദുബായിലെ ജബൽ അലിയിൽ കണ്ടൽക്കാടൊരുക്കാൻ മുൻകൈയെടുത്തത്. പ്രകൃതിസംരക്ഷണത്തിന് മുഖ്യപ്രാധാന്യം നൽകുന്ന ദുബൈയിൽ വളന്‍റിയർമാറായിരുന്നു ഇത്തരം ഒരു പ്രയത്‌നത്തിന്നു പിന്നിലെ ചാലക ശക്തി. ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ ആണ് ഇവർ നട്ടുപിടിപ്പിച്ചത്. 2030ഓടെ
Entertainment

ജെ.എസ്​.കെ സിനിമ സെൻസറിങ് വിവാദത്തിൽ കേന്ദ്രമന്ത്രി അധികാരം ഉപയോഗിച്ചിട്ടില്ല – നടൻ സുരേഷ് ഗോപി

ദുബായ്: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്​സസ്​ സ്​റ്റേറ്റ്​ ഓഫ്​ കേരള (ജെ.എസ്​.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ്​ ഗോപി. സിനിമ റിലീസുമായി ബന്ധപ്പെട്ട്​ യു.എ.ഇയിൽ നടത്തിയ
Gulf

ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ

ഷാര്‍ജ - ലോകത്തെവിടെയും ഏക സംസ്‌കാര വാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിന് തന്നെ അപകടകരമാണ്. സുന്ദരമായ ഈ പ്രപഞ്ചം വൈവിധ്യങ്ങളാല്‍ സുന്ദരവും സമ്പന്നവുമാണ്. ഏകീകൃത സംസ്‌കാരം വരുന്നതിലൂടെ അതിന്റെ സൗന്ദര്യം
Leave a Reply

Your email address will not be published. Required fields are marked *