Breaking NewsFeatured

ബസ് സർവീസുകൾ നിയന്ത്രിക്കാൻ എ.ഐ സ്മാർട്ട് ഡാഷ്‌ബോർഡുകളുമായി ദുബായ് ആർ.ടി.എ.

ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട് ഡാഷ്‌ബോർഡുകൾ സജ്ജമാക്കി.
അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം, ബസുകൾ സമയക്രമം തെറ്റി ഓടുന്നത് പൂർണ്ണമായും തടയും. നിശ്ചിത സമയത്തിന് മുമ്പേ ബസുകൾ സർവീസ് ആരംഭിക്കുന്നത് 68 ശതമാനത്തോളം കുറയ്ക്കാൻ ഇതിനകം തന്നെ ഈ പുതിയ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും റൂട്ടിൽ ട്രിപ്പുകൾ റദ്ദാകാനുള്ള സാധ്യതയുണ്ടെങ്കിൽ അത് മുൻകൂട്ടി പ്രവചിക്കാനും, ട്രാഫിക് ബ്ലോക്കുള്ള സമയങ്ങളിൽ ബസുകൾ പാതിവഴിയിൽ വെച്ച് മറ്റ് റൂട്ടുകളിലേക്ക് കൃത്യമായി തിരിച്ചുവിടാനും ഈ സ്മാർട്ട് സിസ്റ്റത്തിന് സാധിക്കും. മാത്രമല്ല, എപ്പോഴെങ്കിലും മെട്രോ സർവീസുകൾ തടസ്സപ്പെട്ടാൽ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഉടനടി കൂടുതൽ ബസുകൾ വിന്യസിക്കാനും ഈ എ.ഐ സിസ്റ്റം സഹായിക്കുന്നതാണ്.
ഇതോടൊപ്പം, പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബസുകൾ വെറുതെ എഞ്ചിൻ ഓൺ ചെയ്ത് ഇടുന്ന സമയം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വഴി 13,000 ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനും ആർ.ടി.എയ്ക്ക് സാധ്യമായി.ആർ.ടി.എയുടെ എ.ഐ സെന്റർ വികസിപ്പിച്ച ഈ സംവിധാനം ദുബായിലെ പൊതുഗതാഗത രംഗത്തെ ആഗോള തലത്തിൽ ഒന്നാമത് എത്തിക്കുന്ന ഒന്നാണ്. ഒരു സാധാരണ സ്മാർട്ട് സിറ്റി എന്നതിനപ്പുറം ലോകത്തെ ഏറ്റവും മികച്ച ഫ്യൂച്ചറിസ്റ്റിക് നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

Shares:

Related Posts

Gulf

ഹൃദയാഘാതം; ദമ്മാമിൽ പ്രവാസി മലയാളി നിര്യാതനായി

ദമ്മാം: സൗദി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻ‍പ് ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നാലെ
Gulf

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

ദുബായ് - യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം 'അശ്റീൻ' സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ
Breaking News

ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

ദുബായ് - ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതുക്കിയ നിയമ വ്യവസ്ഥ അനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ഏതൊരു ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ
Breaking News

കേരളത്തിൽ പകർച്ചപ്പനി അതിരൂക്ഷം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ സം​സ്ഥാനങ്ങളിൽ​ പ​ക​ർ​ച്ച​പ്പ​നി​യു​ടെ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും വ്യാ​പ​നം അ​തി​രൂ​ക്ഷമായി തുടരുന്നു. പ്രത്യേകിച്ച് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച മാ​ത്രം 11,050 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇ​തി​ൽ 159 പേ​ർ​ക്ക് ഡെ​ങ്കി​യും, എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും,
Leave a Reply

Your email address will not be published. Required fields are marked *