GulfUAE

പുതിയ വിസാനിയമം പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയേകുന്നു.

ദുബായ് – കഴിഞ്ഞ തിങ്കളാഴ്ച മുതൽ നടപ്പിലാക്കിയ പുതിയ വിസനിയമങ്ങൾ പ്രവാസികൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നതയാണ് പ്രവാസലോകത്തെ പൊതു അഭിപ്രായം. ഇതോടെ സന്ദർശക വിസയിലെത്തി ജോലി അന്വേഷിക്കുന്നത് ഒഴിവാക്കാനും കൂടുതൽ സമയം യു.എ.ഇയിൽ കഴിയാനുമുള്ള അവസരമാണ് ലഭിക്കുന്നത്. അവർക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പുതിയ വിസയാണ് ‘ജോബ് എക്സ്പ്ലൊറേഷൻ വിസ’. ഈ വിസ ലഭിക്കുന്നതിന് സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല.

ടൂറിസ്റ്റ് വിസ നേരത്തെ 90 ദിവസത്തേക്കാണ് ലഭിച്ചിരുന്നത് എന്നാൽ പുതിയ നിയമപ്രകാരം തൊഴിലന്വേഷിക്കുന്നവരുടെ വിസക്ക് ഇപ്പോൾ 120 ദിവസം വരെ കാലാവധിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ലഭ്യമായ ജോലി സാധ്യതകൾ അന്വേഷിക്കുന്നതിന് യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ സിംഗിൾ എൻട്രി പെർമിറ്റ് വിസയിലൂടെ ലക്ഷ്യംവെക്കുന്നത് എന്നും അതികൃതർ അറിയിച്ചു.

വിസ ലഭിക്കാനുള്ള യോഗ്യത മാനദണ്ഡനങ്ങൾ മാനവവിഭവ ശേഷി – എമിറേറ്റൈസേഷൻ മന്ത്രാലയം തരംതിരിച്ചാണ് നൽകുക. ഒന്ന്, രണ്ട്, മൂന്ന് സ്കിൽ വിഭാഗങ്ങളിൽപെട്ട, ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് വിസ അനുവദിക്കുക. ഈ വിഭാഗക്കാർക്ക് അറ്റസ്റ്റഡ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കും. മാനേജർ, എൻജിനീയർ, സേഫ്റ്റി ഓഫിസർ, പബ്ലിക്ക് റിലേഷൻസ് ഓഫിസർ, ഡോക്ടർ, ക്വാണ്ടിറ്റി സർവേയർ, റിസർവേഷൻ ഓഫിസർ എന്നിവരാണ് സ്‌കിൽ ലെവൽ-1ൽ ഉൾപ്പെടുന്നത്. സ്കിൽ ലെവൽ-2ൽ മെക്കാനിക്കൽ, ടെക്നിക്കൽ ജോലികളാണ് ഉൾപ്പെടുന്നത്. സ്‌കിൽ ലെവൽ-3ൽ സെയിൽസ് എക്‌സിക്യൂട്ടിവ്, സെയിൽസ് റപ്രസന്‍റേറ്റിവ്, സൈറ്റ് സൂപ്പർവൈസർ, ടിക്കറ്റിങ് ക്ലർക്ക്, കാഷ്യർ, റിസപ്ഷനിസ്റ്റ്, കാഷ് ഡെസ്‌ക് ക്ലർക്ക്, സെയിൽസ് സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, ടൂറിസ്റ്റ് ഗൈഡ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടും. ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും ഈ വിസക്ക് അപേക്ഷിക്കാം.

തൊഴിൽ അന്വേഷണ വിസ ലഭിക്കുന്നതിനുള്ള ഫീസുകൾ 60, 90, 120 ദിവസ കാലാവധികളിൽ ഏത് തിരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാൽ 60 ദിവസത്തേക്ക് 1495 ദിർഹവും, 90 ദിവസത്തേക്ക് 1655 ദിർഹവും, 120 ദിവസത്തേക്ക് 1815 ദിർഹവും, എന്നിങ്ങനെയാണ് പുതുക്കിയ ഫീസ് നിരക്കുകൾ. 1,025 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും ഇൻഷുറൻസും ഈ ഫീസിൽ ഉൾപ്പെടും.

വിസക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) വെബ്‌സൈറ്റിലോ, കസ്റ്റമർ കെയർ സെന്‍ററുകളോ അംഗീകൃത ടൈപ്പിങ് സെന്‍ററുകൾ വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ഒപ്പം പാസ്‌പോർട്ട് കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നി രേഖകളും അപേക്ഷകർ സമർപ്പിക്കണം.

Shares:

Related Posts

Breaking News

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് - ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം
Featured

സിനിമയില്‍ ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു; റസൂല്‍ പൂക്കുട്ടി

ഷാര്‍ജ - സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ
Gulf

കഥകള്‍ക്ക് കാതോർത്ത്‌ കുരുന്നു കൺമണികൾ

ഷാർജ - ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനായി ആയിരകണക്കിന് കുരുന്നുകളെത്തി. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു. ഷാർജ
Leave a Reply

Your email address will not be published. Required fields are marked *