GulfOman

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മസ്കത്ത് – രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്യും. സാമ്പത്തിക, ബിസിനസ്, ശാസ്ത്ര മേഖലകളിൽ ഉഭയകക്ഷി ബന്ധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും വിശദമായ ചർച്ച ചെയ്തു. ഒപ്പം പരസ്പരം താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപാടുകൾ കൈമാറി.

2023ൽ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയെ സയ്യിദ് ബദർ അഭിനന്ദിച്ചു. അതിഥി രാജ്യമായി പങ്കെടുക്കാൻ ഒമാനെയും ഇന്ത്യ ക്ഷണിച്ചിടുണ്ട്. കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യമന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് എന്നിവരും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Shares:

Related Posts

Breaking News

ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി ഷാർജ പൊലീസ്

ഷാ​ർ​ജ - ​റമ​ദാ​നി​ൽ വി​ശ്വാ​സി​ക​ൾ ദാ​ന​ധ​ർ​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം മറയാക്കി റ​മ​ദാ​നി​ൽ ഭി​ക്ഷാ​ട​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​ രം​ഗ​ത്ത്. ഇ​ത്ത​രം യാ​ച​ക​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ശ​ല്യ​മെ​ന്ന നി​ല​യി​ലും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ വി​ക​ല​മാ​ക്കു​ന്ന പ്ര​വൃ​ത്തി
Breaking News

ടൂറിസം മേഖലയിൽ പുതു പദ്ധതികളുമായി ഷാർജ ടൂറിസം വകുപ്പ്​

ദുബായ് - ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സഞ്ചാരികളെ ആകർഷിക്കാൻ പുതുപദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ, ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി
Breaking News

‘കിങ് മൂഡ്’,’മോൺസ്റ്റർ റാബിറ്റ് ഹണി’ ഉൽപന്നങ്ങൾക്ക് യു.എ.ഇയിൽ വിലക്കേർപ്പെടുത്തി

ദുബായ് - നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന 'കിങ് മൂഡ്', 'മോൺസ്റ്റർ റാബിറ്റ് ഹണി', എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Breaking News

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട്​ ഒരുവർഷം

അബുദാബി - യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട് ഇന്നേക്ക്​ ഒരുവർഷം പൂർത്തിയായി. 2022 മേയ്​ 14നാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്
Leave a Reply

Your email address will not be published. Required fields are marked *