BusinessFeatured

‘നൃത്ത വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരം പൂർത്തിയാക്കി’ – നടി ഷംന കാസിം

ദുബായ്: ഷംന കാസിം ഡാൻസ് സ്റ്റുഡിയോ ദുബായ് അൽ നഹ്ദയിൽ പ്രവർത്തനംആരംഭിച്ചു. ഷംനയുടെ മാതാവ് റൗലാബി കാസിം ആണ് ഉദ്ഘാടനാകർമ്മം നിർവഹിച്ചത്. നിരവധി കാലത്തെ തന്റെ ആഗ്രഹമാണ് തന്റെ സുഹൃത്തായ നുസ്മ അയ്യൂരിന്‍റെ പങ്കാളിത്തത്തോടെ നിറവേറ്റിയെതെന്ന് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്‍റെ ബാല്യകാല സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണെന്ന് ‘ഷംന കാസിം ഡാൻസ് സ്റ്റുഡിയോ’ എന്നതിലൂടെ സഫലമായെതെന്നും, കൊച്ചുനാളിലെ നൃത്തം പഠിച്ചുതുടങ്ങിയ കാലഘട്ടം മുതൽ നൃത്താധ്യാപികയാവണമെന്നായിരുന്നു ആഗ്രഹമെന്ന് അവർ കൂട്ടിച്ചേർത്തു.

അൽ നഹ്ദ പ്ലാറ്റിനം ബിസിനസ് സെന്‍ററിൽ പ്രവർത്തിക്കുന്ന ഷംന കാസിം ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സെമി-ക്ലാസിക്കൽ, ബോളിവുഡ്, ഡാൻസ് ഫിറ്റ്നസ് എന്നിവയുൾപ്പെടെ വിവിധ നൃത്തരൂപങ്ങൾ അഭ്യസിക്കാനുള്ള അവസരമുണ്ട്. ഓരോ കോഴ്‌സിലും ആഴ്ചയിൽ രണ്ട് ക്ലാസുകൾ വീതം പ്രതിമാസം എട്ട് സെഷനുകൾ ഉണ്ടാവും. ചൊവ്വ മുതൽ ഞായർ വരെ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം. നാല് വയസ് മുതലുള്ളവർക്ക് പ്രവേശനം ലഭിക്കും. ആൺകുട്ടികൾക്ക് 15 വയസ് വരെ മാത്രമേ പരിശീലനം നൽകൂ എന്ന് ഷംന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള പ്രഗത്ഭരായ അദ്ധ്യാപകർക്കൊപ്പം താനും മുഴുവൻ സമയ അദ്ധ്യാപികയായി ഒപ്പമുണ്ടാവുമെന്നും അവർ പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഒപ്പം മറ്റേതു അക്കാദമി പോലെ കുട്ടികൾക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.

Shares:

Related Posts

Gulf

പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു: സി.വി ബാലകൃഷ്ണന്‍

ഷാര്‍ജ - പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍. പൊളിറ്റിക്‌സ് ഈസ് ദ ഡേര്‍ട്ടി ബിസിനസ്-എന്ന് ചിന്തിക്കേണ്ട അവസ്ഥയാണിന്ന്. രാഷ്ട്രീയത്തില്‍ ഇടപെടുന്നവരുടെ സത്യസന്ധതയില്‍ സംശയിക്കേണ്ടിയിരിക്കുന്നു. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരന്‍ എന്നത്, സത്യന്ധനായ മോഷ്ടാവെന്ന് പറയുന്ന പോലെ അസംഭവ്യമായ
Featured

അപകടത്തെ തുട‍ർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി യാംബുവിൽ അന്തരിച്ചു

യാംബു: വാഹനാപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പ്രവാസി മരിച്ചു. തമിഴ്‌നാട് കടയനല്ലൂര്‍ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് മരിച്ചത്. യാംബു ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം യാംബു
Gulf

കുവൈത്തിൽ ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ പിടിയിൽ

കുവൈത്ത് - കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 80 ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ നുവൈസീബ് തുറമുഖത്ത് പിടിയിലായി. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിനിടെ, ചെരിപ്പിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച പാർസൽ സ്വീകരിക്കുന്നതിനിടെ എയർ കാർഗോ
Featured

സൈബർ പ്രതിരോധത്തിൽ യു.എ.ഇയുടെ വൻ ചുവടുവെപ്പ്; ‘യു.എ.ഇ സൈബർ ഫാക്ടറി’ പ്രവർത്തനമാരംഭിച്ചു

ദുബായ്: രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും സൈബർ സുരക്ഷാ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് (CPX) ഹോൾഡിംഗും സഹകരിച്ച് 'യുഎഇ സൈബർ ഫാക്ടറി' ആരംഭിച്ചു. പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന
Leave a Reply

Your email address will not be published. Required fields are marked *