ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്നലെ (ഒക്ടോബർ 31 ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. എന്നാൽ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഒപ്പം നിരവധി പേർ രാജ്യത്തു നിന്നുകൊണ്ട് തന്നെ താമസരേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
- Home
- Breaking News
- യു.എ.ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; പുതുക്കിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും
യു.എ.ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; പുതുക്കിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും
Related Posts
ദുബായ് - എമിറേറ്റ്സ് എയർലൈൻ സംഘടിപ്പിക്കുന്ന 15മത് സാഹിത്യോത്സവം ഫെബ്രുവരി ഒന്നുമുതൽ ആറുവരെ നടക്കും. ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയിലും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുമാണ് പരിപാടിക്ക് വേദിയാവുക. ലോകത്തെ വ്യത്യസ്തതകളുള്ള അതിഥിപട്ടികയാണ് സാഹിത്യോത്സവത്തിന് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ
ദുബായ് - ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ വർഷം
ഷാര്‍ജ - സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ
ദുബായ്: ദുബായിലെ പണമിടപാട് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചിരിക്കുന്ന അൽ നഹ്‌ദി എക്‌സ്‌ചേഞ്ചിന്റെ നിലവിലെ പ്രവർത്തന ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. സെൻട്രൽ ബാങ്ക് അനുവദിച്ച നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നതായി സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച കുറിപ്പിൽ ബന്ധപ്പെട്ടവർ അറിയിച്ചു. തുടർന്ന്,





