Breaking NewsFeatured

യു.എ.ഇ കോർപറേറ്റ്​ നികുതിയിൽ ഇളവ്​ പ്രഖ്യാപിച്ചു

ദുബായ് – നിർദിഷ്ട കോർപറേറ്റ്​ നികുതി വ്യവസ്ഥയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച്​ യു.എ.ഇ ധനമന്ത്രാലയം. പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കാണ്​ നികുതി ഇളവ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ബുധനാഴ്ചയാണ്​ ഇതു സംബന്ധിച്ച മന്ത്രിതല തീരുമാനം ധനമന്ത്രാലയം പുറത്തുവിട്ടത്​. ചില പ്രത്യേക സാഹചര്യങ്ങളിൽ നികുതി ഇളവ്​ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇ​പ്പോഴും നികുതി ഇളവിന്​ യോഗ്യരാണോ എന്നത്​ സംബന്ധിച്ച് ഉറപ്പു​​ വരുത്താനും കൂടിയാണ്​ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്​​.

പാപ്പർ അല്ലെങ്കിൽ അവസാനിപ്പിക്കൽ നടപടി ആരംഭിച്ച്​ 20 ദിവസത്തിനകം ഫെഡറൽ ടാക്സ്​ അതോറ്റി (എഫ്​.ടി.എ)ക്ക്​ വിവരം കൈമാറണമെന്നും ധനമന്ത്രാലയം വ്യക്​തമാക്കി. നികുതി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 20 ദിവസത്തിനകം എഫ്​.ടി.എക്ക്​ അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയിൽ നികുതി ഇളവ്​ വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടാനുള്ള സാഹചര്യം എന്താണെന്ന്​ വ്യക്​തമാക്കണം. ഇതു പരിശോധിച്ചാണ്​ കമ്പനി/വ്യക്​തികൾ കോർപറേറ്റ്​ നികുതി ഇളവിന്​ അർഹരാണോ എന്ന്​ തീരുമാനിക്കുക. യു.എ.ഇയിലെ വാണിജ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്​ സുതാര്യവും കാര്യക്ഷമവുമായ നികുതി സംവിധാനം ഉറപ്പുവരുത്തുകയാണ്​ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ്​ ഹാജി അൽ ഖോരി പറഞ്ഞു.​

Shares:

Related Posts

Gulf

ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകളുമായി യുഎഇ

ഷാർജ : യുഎഇയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. 'നിങ്ങളുടെ സുരക്ഷയാണ്
Featured

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ
Breaking News

ടൂറിസം മേഖലയിൽ പുതു പദ്ധതികളുമായി ഷാർജ ടൂറിസം വകുപ്പ്​

ദുബായ് - ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സഞ്ചാരികളെ ആകർഷിക്കാൻ പുതുപദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ, ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി
Leave a Reply

Your email address will not be published. Required fields are marked *