Uncategorized

റോ​ഡി​ലെ ട്രാഫിക് ലെ​യ്ൻ തെ​റ്റി​ക്ക​ൽ ത​ട​യാ​ൻ കാ​മ്പ​യി​നു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​

Written by themediatoc

ഷാർജ – ‘‘നി​ങ്ങ​ളു​ടെ ലെ​യ്നി​ൽ ഉ​റ​ച്ചു​നി​ൽ​ക്കൂ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ പ​ട്രോ​ൾ​സ്​ വി​ഭാ​ഗ​മാ​ണ്​ മേ​യ്​ മാ​സം മു​ഴു​വ​ൻ ഷാർജയിലും പരിസര പ്രതേശങ്ങളിലും കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റോ​ഡി​ലെ ട്രാഫിക് ലെ​യ്ൻ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ് ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും ​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​ രം​ഗ​ത്ത് വന്നിട്ടുള്ളത്. 2022ൽ ​മാ​ത്രം നി​ശ്ചി​ത ലെ​യ്ൻ പാ​ലി​ക്കാ​ത്ത 1,68,483 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​മി​റേ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഷാ​ർ​ജ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അ​മി​ത​വേ​ഗ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ലെ​യ്ൻ നി​യ​മം പാ​ലി​ക്കാ​ത്ത​താ​ണ് റോ​ഡു​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ റോ​ഡ്​ രൂ​പ​പ്പെ​ടു​ത്തു​ക​യെ​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ന​ട​പ​ടി​ക​ളെ​ന്നും, മ​ര​ണ​ത്തി​നും ഗു​രു​ത​ര പ​രി​ക്കി​നും കാ​ര​ണ​മാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ്​ കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ട്രാ​ഫി​ക്​ ബോ​ധ​വ​ത്ക​ര​ണ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ക്യാ​പ്​​റ്റ​ൻ സൗ​ദ്​ അ​ൽ ശൈ​ബ പ​റ​ഞ്ഞു. നിലവിൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഉ​പ​യോ​ക്​​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും, പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ വി​വി​ധ കാ​മ്പ​യി​നു​ക​ൾ അ​ധി​കൃ​ത​ർ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്. എന്നാൽ ഈ കാമ്പയിനിലൂടെ ഡ്രൈ​വ​ർ​മാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​ട​ക്ക​മു​ള്ള റോ​ഡ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ ട്രാ​ഫി​ക്​ സം​സ്കാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നാ​കും എ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്തു​ന്ന​ത്. കാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി അ​റ​ബി, ഇം​ഗ്ലീ​ഷ്, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ പൊ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വി​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്.

About the author

themediatoc

Leave a Comment