Breaking NewsFeatured

ദുബൈ ടൂറിസം മേഖലയിൽ രണ്ട് വൻ പദ്ധതികൾ; വിസ നടപടികൾ ഇനി കൂടുതൽ എളുപ്പം

ദുബൈയുടെ ടൂറിസം മേഖലക്ക് കൂടുതൽ കരുത്തേകാൻ രണ്ട് സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുമായാണ് 2026 നവംബർ മുതൽ പുതിയ പദ്ധതികൾ നടപ്പാക്കുക

ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ ‘വിസിറ്റ് ദുബൈ’ എന്ന ഔദ്യോഗിക പോർട്ടലിൽ സൗകര്യമൊരുക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് ഒരേ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിക്കാം. എന്നാൽ അപേക്ഷകൾ പരിശോധിക്കുന്നതും വിസ അനുവദിക്കുന്നതും ജി.ഡി.ആർ.എഫ്.എ ദുബൈ തന്നെയായിരിക്കും.

ദുബൈയിലേക്ക് പതിവായി എത്തുന്ന സന്ദർശകർക്കായി ‘ദുബൈ ആക്സസ് ക്ലബ്’ എന്ന പ്രത്യേക മെമ്പർഷിപ്പ് പദ്ധതിയും ആരംഭിക്കും. ലോകത്തിലെ ആദ്യത്തെ സിറ്റി-ലെഡ്, ക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ടൂറിസം മെമ്പർഷിപ്പ് പദ്ധതിയാണിത്. ക്ഷണം ലഭിക്കുന്ന അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാകും.

പുതിയ സംവിധാനത്തിലൂടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും വിവരങ്ങൾ അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വിസ നടപടികൾ പൂർത്തിയാക്കാനും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സൗകര്യമുണ്ടാകും.

ദുബൈ ഇക്കണോമിക് അജണ്ട ഡി33യുടെ ഭാഗമായി നഗരത്തെ ലോകത്തിലെ മികച്ച മൂന്ന് ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.

Shares:

Related Posts

Featured

കെ.ജി.അനിൽകുമാർ ഇനി ഇന്ത്യ-ക്യൂബ ട്രെഡ് കമ്മീഷണർ

ദുബായ് - ക്യൂബയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാപാര വാണിജ്യ മേഖലകളിൽ ഇന്ത്യാക്കാരായ പ്രവാസികൾക്കും മറ്റ് ഇന്ത്യൻ വ്യവസായികൾക്കും ആഗ്രഹത്തിനനുസരിച്ചുള്ള ബിസിനസ്സ് സെറ്റപ്പ് ചെയ്തു കൊടുക്കുന്നതിന് കാര്യമായി ഇടപെടും എന്ന് ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ അഡ്വ.കെ.ജി.അനിൽ കുമാർ ദുബായ് പൗരാവലി സംഘടിപ്പിച്ച പ്രത്യേക
Breaking News

ഷാ​ർ​ജ പൊ​ലീ​സി​ൻറെ ഹാ​പ്പി​ന​സ് അം​ബാ​സ​ഡറായി കേ​ണ​ൽ മോ​ന സു​രൂ​ർ അൽ ഷുവൈഹി

ഷാർജ - അറബുമേഖലയിലെ തന്നെ സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും എന്നും മുൻതൂക്കം നൽകുന്ന ഷാർജയിൽ, ഷാ​ർ​ജ പൊ​ലീ​സി​ലെ കേ​ണ​ൽ മോ​ന സു​രൂ​ർ അ​ൽ ഷു​വൈ​ഹി 2023 അന്താരാഷ്ര വനിതാ ദിനത്തിൽ സേ​ന​യു​ടെ ‘സ​ന്തോ​ഷ​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ’ എ​ന്ന പ​ദ​വി​ സ്വന്തമാക്കി. മൂ​ന്ന് മ​ക്ക​ളു​ടെ
Business

ഐ.എ.എസ്, മെഡിക്കൽ പരിശീലനം ഇനി അബൂദബിയിലും, എഡ്യുവിസ്ഡം അക്കാദമി

ദുബായ്: ഐ എ എസും, എം ബി ബി എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ എഡ്യുവിസ്ഡം അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക.പ്രഥമഘട്ടത്തിൽ ജൂനിയർ ഐ എ എസ്, ഡോക്ടർ ജൂനിയർ
Business

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച്‌ ‘യൂണിവേഴ്‌സൽ ഐഡൽ’ മ്യൂസിക് റിയാലിറ്റി ഷോ ദുബായിൽ

ദുബായ് : ലോകപ്രശസ്ത അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സംഗീത റിയാലിറ്റി ഷോ 'യൂണിവേഴ്‌സൽ ഐഡൽ' ദുബായിൽ നടത്തും. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് ലഭിക്കുന്നത്. അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ
Leave a Reply

Your email address will not be published. Required fields are marked *