FeaturedGulf

ദുബായ്–ഷാർജ പാതയിൽ രാത്രികാല നിയന്ത്രണം; യാത്രക്കാർക്ക് മുന്നറിയിപ്പ്

ദുബായിൽനിന്ന് ഷാർജയിലേക്കുള്ള പ്രധാന റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദിവസവും പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെയാണ് റോഡിന്റെ ചില ഭാഗങ്ങളിൽ ഗതാഗതം നിരോധിക്കുക. ഇന്നലെ ആരംഭിച്ച നിയന്ത്രണം നവംബർ 15 വരെ തുടരും.

ഇത്തിഹാദ് റെയിലിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരും ഡെലിവറി ഡ്രൈവർമാരും വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും യാത്രയ്ക്ക് ബദൽ റോഡുകൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ദേശീയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ച് ആദ്യ 30 ദിവസത്തിനുള്ളിൽ 1.2 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഇത്തിഹാദ് റെയിൽ അറിയിച്ചിരുന്നു. അബുദാബി, ദുബായ്, അൽ ദൈദ്, ഫുജൈറ എന്നിവയെ ബന്ധിപ്പിച്ചാണ് നിലവിൽ സർവീസ്. ലിവാ, മദീനത്ത് സായിദ് എന്നിവിടങ്ങളിലേക്കുള്ള സ്റ്റേഷനുകളും വരും മാസങ്ങളിൽ തുറക്കും.

റോഡ് നിർമാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ മുൻകൂട്ടി യാത്രാപദ്ധതി തയ്യാറാക്കണമെന്നും താത്കാലിക ദിശാസൂചനകളും ഗതാഗത നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Shares:

Related Posts

Breaking News

ദുബായിലെ പൊതു പാർക്കിംഗ് മെഷീനുകൾ മൊത്തം ഡിജിറ്റലായി നവീകരിച്ച് ആർ.ടി.എ.

ദുബായ് - സ്‌മാർട്ട് സിറ്റി, ദുബായ് പേപ്പർലെസ് സ്ട്രാറ്റജി പദ്ധതിയുടെയും ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) നഗരത്തിലുടനീളമുള്ള പൊതു പാർക്കിംഗ് മെഷീനുകളുടെ നൂതന നവീകരണ പ്രക്രിയ പൂർത്തിയാക്കിയതായി ആർടിഎ ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി
Featured

ദുബായിൽ മലയാളി വിദ്യാർ‍ത്ഥി മുങ്ങിമരിച്ചു

ദുബായ്: ദുബായിയിൽ കൂറ്റൻ തിരമാലയിൽപ്പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർകോഡ് സ്വദേശി അബ്ദുള്ള മഫാസ് (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി ഫാത്തിമയെ രക്ഷപ്പെടുത്തി. ദുബായ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മഫാസ്. വെള്ളിയാഴ്ച ദുബായിലെ അൽ മംസാർ ബീച്ചിൽ
Gulf

ഐഎംഎഫ് പത്രപ്രവർത്തക കൂട്ടായ്മയുടെ ‘ഒന്നിച്ചൊരോണം ‘

ദുബായ് : ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി 'ഒരുമിച്ചോണം 2022' സംഘടിപ്പിച്ചു.അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ
Leave a Reply

Your email address will not be published. Required fields are marked *