BusinessFeatured

യുഎഇയിലെ ബിസിനസ് ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യലും പർപ്പിൾപ്ലമ്മും

ദുബായ്: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സും ധനകാര്യ സാങ്കേതികവിദ്യാ കമ്പനിയായ പർപ്പിൾപ്ലമ്മും കൈകോർക്കുന്നു. ബിസിനസ് അക്കൗണ്ടുകൾ മുതൽ രാജ്യാന്തര പണമിടപാടുകളും ശമ്പള വിതരണവും വരെയുള്ള സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പങ്കാളിത്തത്തിന്റെ ഭാഗമായി പർപ്പിൾപ്ലമ്മിന്റെ സാങ്കേതികവിദ്യ ലുലു മണി ബിസിനസ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കും. ഇതിലൂടെ നിലവിലുള്ള ബാങ്കിംഗ് സംവിധാനങ്ങളെയും പേയ്‌മെന്റ് സേവനങ്ങളെയും ബന്ധിപ്പിച്ച് ബിസിനസുകളുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതമാക്കാനാകും.

ഡിജിറ്റൽ ബിസിനസ് അക്കൗണ്ടുകൾ, പേയ്‌മെന്റുകൾ, കാർഡുകൾ, രാജ്യാന്തര പണമിടപാടുകൾ, വേതന സംരക്ഷണ സംവിധാനം അഥവാ ഡബ്ല്യുപിഎസ്, ശമ്പള വിതരണ സേവനങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇസ്ലാമിക് ബാങ്കായ റുയയുടെ ഡിജിറ്റൽ ബിസിനസ് അക്കൗണ്ട് സേവനങ്ങളും ഇതിന്റെ ഭാഗമാണ്. അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യയും ഉപയോഗിക്കും.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും പർപ്പിൾപ്ലമ്മിന്റെ സഹസ്ഥാപകരായ കല്യാൺ കാർത്തിക് സദാശിവുനിയും സായ് സന്ദീപ് സദാശിവുനിയും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

യുഎഇയിലെ കമ്പനികളിൽ ഏകദേശം 95 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണെന്നാണ് കണക്ക്. ഈ മേഖലയ്ക്ക് കൂടുതൽ സമഗ്രമായ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ബിസിനസുകളുടെ വളർച്ചയ്ക്കും സാമ്പത്തിക ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഭാവിയിൽ പ്രവർത്തന മൂലധന വായ്പകൾ, ഇൻവോയ്സ്, വ്യാപാര ധനസഹായം, കോർപ്പറേറ്റ് വായ്പകൾ, അക്കൗണ്ടിംഗ് സംവിധാനങ്ങൾ, ധനകാര്യ പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ തുടങ്ങിയ സേവനങ്ങളും ലുലു മണി ബിസിനസിലൂടെ ലഭ്യമാക്കാൻ പദ്ധതിയുണ്ട്.

യുഎഇയെ പ്രാദേശിക പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി, ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകൾ എന്നിവിടങ്ങളിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള സാധ്യതയും ഈ സാങ്കേതിക പങ്കാളിത്തം തുറന്നിടുന്നു.

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളെ കൂടുതൽ ലളിതവും പരസ്പരം ബന്ധിപ്പിച്ചതുമായ സംവിധാനത്തിലേക്ക് മാറ്റുന്നതിനൊപ്പം, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ദൈനംദിന ധനകാര്യ ആവശ്യങ്ങൾക്ക് സമഗ്രമായ ഡിജിറ്റൽ പരിഹാരം ഒരുക്കുകയാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സും പർപ്പിൾപ്ലമ്മും ലക്ഷ്യമിടുന്നത്.

Shares:

Related Posts

Breaking News

രാജ്യത്തെ മ​ത്സ്യ വി​ൽ​പ​ന​യി​ൽ വൻ ഇ​ടി​വ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​ത്സ്യ വി​ൽ​പ​ന​യി​ൽ 26.6 ശ​ത​മാ​നം ഇ​ടി​വ് നേരിട്ടതായി സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ടു. പുതിയ ക​ണ​ക്ക് പ്ര​കാ​രം 2024ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 732.85 ട​ണ്‍ വി​റ്റ​പ്പോ​ള്‍ ഈ ​വ​ര്‍ഷം
Featured

ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡിന്റെ നിറവിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ

അജ്‌മാൻ - ഈ വർഷത്തെ ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്ഫെ ലഭിച്ചു. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ ഫെബ്രുവരി ആറാം തിയതി നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസിൽ ആണ് അവാർഡ്
Breaking News

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്
Featured

ലൈംഗികാതിക്ര പരാതി; മുകേഷിനതിരെ നടി രഹസ്യമൊഴി നൽകി

കൊച്ചി: നടനും എംഎൽയുമായ എം മുകേഷിനതിരെ ലൈം​ഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നൽകി. തെളിവ് സഹിതം വിശദീകരിച്ചാണ് നടി മൊഴി നൽകിയത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഇന്ന് മുകേഷിനെതിരെ മാത്രമാണ് നടി മൊഴി നൽകിയത്.വരും ദിവസങ്ങളിൽ ആരോപണം ഉന്നയിച്ച
Leave a Reply

Your email address will not be published. Required fields are marked *